NewsVatakara

ഭര്‍ത്താവിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ വീട്ടമ്മ ലോറിയിടിച്ച് മരിച്ചു


വടകര: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന 46 കാരി ലോറിയിടിച്ച് തല്‍ക്ഷണം മരിച്ചു. ഓര്‍ക്കാട്ടേരി ഇല്ലത്ത് താഴകുനി കൗസു നിവാസില്‍ രാജന്റെ ഭാര്യ സുമതി ആണ് മരിച്ചത്. ഓര്‍ക്കാട്ടേരി കുന്നുമ്മക്കര റോഡില്‍ തോട്ടുങ്ങലിനു സമീപം ശങ്കരന്‍ പീടികയില്‍ ഉച്ചക്കാണ് അപകടം.
കുന്നുമ്മക്കര ഭാഗത്തുനിന്ന് ഓര്‍ക്കാട്ടേരിയിലേക്ക് പോവുകയായിരുന്ന ബൈക്കിനെ അതേ ദിശയില്‍ വന്ന ലോറിയിടിക്കുകയായിരുന്നു.
റോഡിലേക്ക് വീണ സുമതിയെ അല്‍പദൂരം ലോറി വലിച്ചിഴച്ചു. ഇവര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം വടകര ജില്ലാ ആശുപത്രി
മോര്‍ച്ചറിയില്‍. മക്കള്‍: സാരംഗ്, സ്വാതി, വിഷ്ണു. അരൂര്‍ ആശുപത്രി പരിസരത്തെ പുതിയോട്ടും പൊയില്‍ പരേതനായ കേളപ്പന്‍ സ്രാപ്പിന്റേയും മാധവി അമ്മയുടേയും മകളാണ്. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ജാനു, ചന്ദജ്രി, ലീല, പ്രകാശന്‍. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക്

Show More

Related Articles

Back to top button
error: Content is protected !!