News

മേമുണ്ട സ്വദേശിയായ മെഡിക്കൽ വിദ്യാർഥി ബൈക്കപകടത്തിൽ മരണപ്പെട്ടു

വടകര: പോണ്ടിച്ചേരി ജിപ്മറിൽ എംബിബിഎസ് വിദ്യാർഥിയായ മേമുണ്ട ചല്ലിവയല്‍ സ്വദേശി ബൈക്കപകടത്തിൽ മരണപ്പെട്ടു. മുളിയേരി മന്‍സൂറാണ് (21) പോണ്ടിച്ചേരിയിലെ കാരക്കലിലുണ്ടായ അപകടത്തിൽ മരിച്ചത്. മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായ മന്‍സൂര്‍ ഓടിച്ച ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു.
മുളിയേരി നിസാറിന്റെയും പുത്തന്‍പുരയില്‍ വഹീദയുടെയും ( മലാറക്കല്‍, വില്യാപ്പള്ളി) മകനാണ്. സഹോദരങ്ങൾ: മുഹമ്മദ്, സൽഹ.

മയ്യിത്ത് നമസ്‌കാരം ഇന്ന് രാത്രി 12 മണിക്ക് മേമുണ്ട ജുമാ മസ്ജിദില്‍.

Show More

Related Articles

Back to top button
error: Content is protected !!