NewsTrendingVatakara

കരിമ്പനത്തോടില്‍ വിഷാംശം കലര്‍ന്ന വെള്ളം; ചെറുമത്സ്യങ്ങള്‍ ചത്തുപൊന്തി


വടകര: ഒരുകാലത്ത് തെളിനീരൊഴുകിയ കരിമ്പനത്തോടില്‍ ഇപ്പോള്‍ ഒഴുകുന്നത് വിഷാംശം കലര്‍ന്ന ജലം. ഈ മലിനജലത്തില്‍ കൊഞ്ച് പോലെയുള്ള ചെറു മത്സ്യങ്ങള്‍ ഉള്‍പെടെ നിരവധി ചെറുജീവികളാണ് ചത്തുപൊന്തിയിരിക്കുന്നത്.
കക്കൂസ് മാലിന്യം ഉള്‍പെടെ ഒഴുകി എത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് ഒഴുക്ക് തടസപ്പെടുത്തിയിരിന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഒഴുക്ക് നീക്കി മലിന ജലം എത്തിയതോടെയാണ് പുതിയ അവസ്ഥ. തോട്ടില്‍ പലയിടത്തുമായി ചെറുജീവികള്‍ ചത്തുപൊന്തിയിരിക്കുകയാണ്. കോളിഫോം ബാക്ടീരിയ മാരകമായ തോതില്‍ വെള്ളതില്‍ കലരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. മാലിന്യത്തില്‍ നിന്ന് മറ്റു വല്ല വിഷാംശവും എത്തുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കേണ്ടതുണ്ട്. സമീപത്തെ കിണറുകളിലേക്ക് ഈ വെള്ളം എത്തിയാല്‍ സ്ഥിതി ഗുരുതരമാവും. നഗരത്തിലെ വന്‍കിട ഹോട്ടലുകളില്‍ നിന്നും മറ്റും കരിമ്പനത്തോടിലേക്ക് മാലിന്യം തള്ളുന്നത് ആവര്‍ത്തിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ദുരിതവും പ്രതിഷേധവും സ്ഥിരം പല്ലവിയായി മാറിയിരിക്കുകയാണ്. നഗരസഭ ചില പരിഹാര നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും എവിടേയും എത്താതെ പോവുകയാണ്. സ്ഥാപനങ്ങള്‍ക്കെതിരെ വീണ്ടും ശക്തമായി രംഗത്തുവരാന്‍ തന്നെയാണ് നാട്ടുകാരുടെ ആലോചന.

Show More

Related Articles

Back to top button
error: Content is protected !!