NewsTrendingVatakara

കൈത്തറി മേഖലയില്‍ തൊഴില്‍ ഉറപ്പുവരുത്താന്‍ കര്‍മ പദ്ധതി: മന്ത്രി ഇ.പി.ജയരാജന്‍


വടകര: കൈത്തറി ഉല്‍പന്നങ്ങളുടെ അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ട് സംസ്ഥാനത്ത് കൈത്തറി ഗ്രാമം പദ്ധതിക്ക് രൂപം നല്‍കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ല കൈത്തറി നെയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൈത്തറി, നെയ്ത്ത് ഉള്‍പെടെ അഞ്ഞൂറിലധികം അനുബന്ധ തൊഴിലാളികള്‍ക്കും പദ്ധതിയിലൂടെ തൊഴില്‍ ഉറപ്പു വരുത്തും.
ഉല്‍പാദനം, പാക്കിങ്, വിവിധ വസ്ത്രങ്ങളുടെ നിര്‍മാണം, വിപണനം തുടങ്ങിയവ കൈത്തറി ഗ്രാമത്തില്‍ തന്നെ നടത്തും. തൊഴിലാളികള്‍ക്കാവശ്യമായ ക്വാര്‍ട്ടേഴ്സ്, മറ്റ് സൗകര്യങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസത്തിന് അങ്കണവാടി വിദ്യാലയങ്ങള്‍ തുടങ്ങിയവയും ഗ്രാമത്തില്‍ ഉറപ്പു വരുത്തും. പൂര്‍ണമായും ജൈവ വസ്തുക്കള്‍ ഉപയോഗിച്ച് ജൈവ വസ്ത്രങ്ങള്‍ നിര്‍മിക്കുന്നതിന് ഹാന്റക്സിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രകൃതിദത്ത കളര്‍ ഉള്‍പെടെ ഉപയോഗിച്ചാണ് ജൈവ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുക. ഇതിന്റെ വില്‍പനക്കും പ്രദര്‍ശനത്തിനുമായി തിരുവനന്തപുരത്ത് ഷോറൂം സ്ഥാപിക്കും. ടൂറിസം കൂടി ലക്ഷ്യമിട്ട് അനുയോജ്യമായ സ്ഥലം കണ്ടെത്തി പദ്ധതി ഉടന്‍ ആരംഭിക്കും. നെയ്ത്ത്
തൊഴിലാളികള്‍ക്ക് കുടിശികയായ വേതനം അടുത്തയാഴ്ച വിതരണം ചെയ്യും. ജില്ലയിലെ പ്രാദേശിക കൈത്തറി സംഘങ്ങളെ കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ കൈത്തറി സംഘങ്ങളെയും പുനരുജ്ജീവിപ്പിച്ച് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ.നജീബ്, എ.വി.ബാബു, പി. ഗോപാലന്‍, എ.ടി ശ്രീധരന്‍, ടി. കേളു, കെ.എന്‍ ശ്രീധരന്‍, സി. ബാലന്‍, എന്‍.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ പ്രായമായ പത്ത് കൈത്തറി തൊഴിലാളികള്‍ക്ക് അനുമോദനവും തൊഴിലാളികളുടേയും ജീവനക്കാരുടേയും
കുടുംബാംഗങ്ങളുടേയും വിവിധ കലാപരിപാടികളും ഉണ്ടായി.

Show More

Related Articles

Back to top button
error: Content is protected !!