Gulf News

കാത്തിരിപ്പിനു വിരാമം; കരിപ്പൂരില്‍ എയര്‍ ഇന്ത്യ ജംബോ വിമാനമിറങ്ങി




കോഴിക്കോട്: നീണ്ട ഇടവേളക്ക് ശേഷം എയര്‍ ഇന്ത്യ ജിദ്ദ-കോഴിക്കോട് സര്‍വീസ് പുനരാരംഭിച്ചു. ഇന്നലെ ജിദ്ദ പ്രവാസികള്‍ ആഘോഷത്തോടെ യാത്രയാക്കിയ ജംബോ വിമാനം ഇന്നു രാവിലെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങി. നിലവില്‍ ആഴ്ചയില്‍ രണ്ട് സര്‍വീസാണുള്ളത്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സര്‍വീസ് യാഥാര്‍ഥ്യമായത്. 2015 ലാണ് എയര്‍ ഇന്ത്യ കോഴിക്കോട് നിന്ന് ജിദ്ദയിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിയത്. ഇക്കാലമത്രയും പ്രവാസി യാത്രക്കാരുടെ തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് എയര്‍ ഇന്ത്യാ അധികൃതര്‍ കനിയുന്നത്. തീര്‍ഥാടകര്‍ക്കും പ്രവസികള്‍ക്കും ഏറെ ആശ്വാസകരമാകും പുതിയ സര്‍വീസ്. ആറ് മാസത്തിനകം കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിച്ച് സര്‍വീസ് പുനരാരംഭിക്കുമെന്ന വാഗ്ദാനത്തിലായിരുന്നു 2015ല്‍ സര്‍വീസ് നിര്‍ത്തിവെച്ചത്. വിവിധ ഘട്ടങ്ങളില്‍ പല കാരണങ്ങള്‍ പറഞ്ഞ് സര്‍വീസ് ആരംഭിക്കുന്നത് നീട്ടിക്കൊണ്ട് പോയി. എന്നാല്‍ ഇതിനിടെ സൗദിയ എയര്‍ലൈന്‍സും സ്പൈസ് ജെറ്റും കോഴിക്കോട്-ജിദ്ദ സെക്ടറില്‍ സര്‍വീസ് ആരംഭിച്ചിരുന്നു.



Show More

Related Articles

Back to top button
error: Content is protected !!