Gulf News

എംസി വടകരക്ക് സൗദി കെഎംസിസി കര്‍മ പുരസ്‌കാരം

റിയാദ്: സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി എഞ്ചിനീയര്‍ സി.ഹാഷിമിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ കര്‍മ പുരസ്‌കാരത്തിന് ചരിത്ര രചയിതാവും മുസ്‌ലീം ലീഗ് നേതാവുമായ എംസി വടകരയെ തെരഞ്ഞെടുത്തു. ഡോ.എം.കെ.മുനീര്‍ എംഎല്‍എ, ചന്ദ്രിക പത്രാധിപര്‍ സി.പി.സെയ്തലവി, കെ.പി.മുഹമ്മദ് കുട്ടി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരത്തിന് എം.സിയെ തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക മേഖലയില്‍ ന്യൂനപക്ഷ, ദലിത് മുന്നേറ്റങ്ങളുടെ കാലം മായ്ക്കാനാവാത്ത ചരിത്ര വസ്തുതകളെ അക്ഷര ലോകത്തേക്ക് കൊണ്ട് വരുന്നതിനായി തന്റെ ജീവിതം പകുത്ത് നല്‍കിയ സമുന്നത വ്യക്തിത്വമാണ് എംസി വടകരയെന്ന് ജൂറി അഭിപ്രായപ്പെട്ടു. നിരവധി ചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവാണ് എംസി.
ഫെബ്രുവരി 18ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പാണക്കാട് ഹാദിയ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പുരസ്‌കാരം സമര്‍പ്പിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എംപി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, പി.വി.അബ്ദുല്‍ വഹാബ് എംപി, കെ.പി.എ. മജീദ്, ഡോ.എം.കെ.മുനീര്‍, അബ്ദുറഹ് മാന്‍ കല്ലായി, ആബിദ് ഹുസൈന്‍ തങ്ങള്‍, പി.ഉബൈദുല്ല, സി.പി.സൈതലവി, എ.പി.ഉണ്ണികൃഷ്ണന്‍ തുടങ്ങി പ്രമുഖരായ നേതാക്കള്‍ സംബന്ധിക്കും.

Show More

Related Articles

Back to top button
error: Content is protected !!