NewsTrendingVatakara

ഇരുമുന്നണികളും നടപ്പിലാക്കുന്നത് മത ഭീകരരുടെ അജണ്ട: പി.കെ.കൃഷ്ണദാസ്


വടകര: യുഡിഎഫും ഇടതുപക്ഷവും നടപ്പിലാക്കുന്നത് മത ഭീകരരുടെ അജണ്ടയാണെന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ്. ബിജെപി ജില്ലാ അധ്യക്ഷന്‍ വി.കെ.സജീവന്റെ നേതൃത്വത്തിലുള്ള ഏകതാ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ മുസ്ലിം സമൂഹത്തിനിടയില്‍ അനാവശ്യമായ ഭയം സൃഷ്ടിച്ചു രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ഇരുപക്ഷവും മത്സരിക്കുന്നത്. ഇത് ഗുരുതരമായ പ്രത്യാഘാതമാണ് രാജ്യത്ത് ഉണ്ടാക്കുക എന്ന് കൃഷ്ണദാസ് ഓര്‍മിപ്പിച്ചു. രാജ്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്ര വിരുദ്ധ ശക്തികളുമായി കൈകോര്‍ക്കുന്ന പാരമ്പര്യം സിപിഎമ്മിനും കോണ്‍ഗ്രസിനും പണ്ടേയുള്ളതാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമ നടപടികളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ഗൂഡാലോചന കൂടിയാണ് പൗരത്വ ബില്ലിന്മേലുള്ള പ്രതിഷേധമെന്നും അദ്ദേഹം ആരോപിച്ചു.
വടകര കോട്ടപ്പറമ്പില്‍ നടന്ന പൊതുസമ്മേളനത്തില്‍ ബിജെപി മേഖല സെക്രട്ടറി രാമദാസ് മണലേരി അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ വ്യാസന്‍ പുതിയപുരയില്‍, പി.കെ.സിന്ധു, ചോറോട് ഗ്രാമ പഞ്ചായത്ത് അംഗം പി.ശ്യാംരാജ് എന്നിവര്‍ ജാഥ നായകന്‍ വി.കെ.സജീവനെ ഹാരാര്‍പ്പണം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷന്‍ ചേറ്റൂര്‍ ബാലകൃഷ്ണന്‍, അലി അക്ബര്‍, എം.മോഹനന്‍, വി.വി.രാജന്‍, ടി.പത്മനാഭന്‍, ടി.കെ.പ്രഭാകരന്‍, പി.എം.അശോകന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.രജനീഷ് ബാബു സ്വാഗതവും വ്യാസന്‍ നന്ദിയും പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!