Art&Literature

വിവര്‍ത്തനം മൂല്യവത്തായ സാഹിത്യ പ്രവര്‍ത്തനം: ഇ.പി.രാജഗോപാലന്‍


വടകര: ഒരു ഭാഷക്കും ഒറ്റക്കു നില്‍ക്കാന്‍ കഴിയില്ലെന്നും ഇതര ഭാഷകളുമായി പലതലങ്ങളില്‍ ഓരോ ഭാഷക്കും ബന്ധമുണ്ടെന്നും പ്രശസ്ത നിരൂപകന്‍ ഇ.പി.രാജഗോപാലന്‍ അഭിപ്രായപ്പെട്ടു. ഓരോ മികച്ച സാഹിത്യസൃഷ്ടിയും എന്നെ വിവര്‍ത്തനം ചെയ്യൂ എന്നു വിളിച്ചുപറയുന്നുണ്ട്.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് ആര്‍.രാമചന്ദ്രന്റെ തെരഞ്ഞെടുത്ത കവിതകളുടെ പരിഭാഷാ സമാഹാരം പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവദാസ് പുറമേരി ആദ്യപ്രതി ഏറ്റുവാങ്ങി.
ടി.രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.കെ.എം.ഷരീഫ്, പ്രൊഫ.രാജേന്ദ്രന്‍ എടത്തുംകര, കവിതകള്‍ പരിഭാഷപ്പെടുത്തിയ കെ.ടി.ദിനേശ് എന്നിവര്‍ പ്രസംഗിച്ചു. പി.ഹരീന്ദ്രനാഥ് സ്വാഗതവും കെ.പി.സത്യനാഥന്‍ നന്ദിയും പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!