Education

ചീക്കിലോട് യൂപി വാര്‍ഷികം: ഫ്‌ളാഷ് മോബ് അരങ്ങേറി


ആയഞ്ചേരി: ചീക്കിലോട് യുപി സ്‌കൂള്‍ 121-ാം വാര്‍ഷികാഘോഷത്തിന്റെ പ്രചരണാര്‍ഥം ഫ്‌ളാഷ് മോബ് അരങ്ങേറി. മുക്കടത്തുംവയല്‍, അരൂര്‍ റോഡ്, കാക്കുനി, തീക്കുനി, നമ്പാംവയല്‍, പള്ളിയത്ത്, തറോപ്പൊയില്‍, കോട്ടപ്പള്ളി, ആയഞ്ചേരി എന്നിവിടങ്ങളിലാണ് ഫ്‌ളാഷ് മോബ് നടത്തിയത്. കുട്ടികള്‍ കാഴ്ചവെച്ച പരിപാടി കൈയടി നേടി. എ.കെ.രാജീവന്‍, പി.ടി.എ പ്രസിഡന്റ് എം. പ്രദീപന്‍, കെ.സി. ബാബു, സി.എച്ച്. മൊയ്തു, കെ.പി. അനിത, എം. റഷീദ്, ഇ. ലീന എന്നിവര്‍ നേതൃത്വം നല്‍കി. വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും മാര്‍ച്ച് ഏഴിന് നടക്കും.

Show More

Related Articles

Back to top button
error: Content is protected !!