NadapuramNews

വൃക്ക രോഗം ബാധിച്ച യുവാവ് ചികിത്സാ സഹായം തേടുന്നു


നാദാപുരം: ഇരു വൃക്കകളുടെയും പ്രവര്‍ത്തനം പൂര്‍ണമായി നിലച്ച് ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു. കോട്ടേമ്പ്രത്തെ നിര്‍മാണ തൊഴിലാളിയും പൊതു പ്രവര്‍ത്തകനുമായ മീത്തല്‍ വിനോദാണ് ചികിത്സക്കു സഹായം തേടുന്നത്. കുടുംബത്തിന്റെ ഏക ആശ്രയമായ വിനോദിന്റെ വൃക്ക മാറ്റിവെക്കല്‍ മാത്രമാണ് പരിഹാരമാര്‍ഗമെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായം. ചെലവേറിയ ശസ്ത്രക്രിയ നിര്‍ധനനും രണ്ട് വിദ്യാര്‍ഥികളുടെ പിതാവുമായ വിനോദിന് താങ്ങാന്‍ കഴിയാതായതോടെ നാട്ടുകാര്‍ ചികിത്സാ കമ്മിറ്റി രൂപീകരിച്ചു. കാട്ടില്‍ അബ്ദുള്ള ഹാജി ചെയര്‍മാനും കെ.കെ.കുഞ്ഞിരാമന്‍ കണ്‍വീനറും എ.ബാലന്‍ ട്രഷററുമായ കമ്മിറ്റി എടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്കില്‍ അക്കൗണ്ട്തുടങ്ങി. നമ്പര്‍ : Edy 003001 001275. IFSC :ICIC 0000103.

Show More

Related Articles

Back to top button
error: Content is protected !!