NewsTrendingVatakara

വടകരയില്‍ വീണ്ടും മോഷണം; ക്ഷേത്രഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു


വടകര: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി നടക്കുന്ന മോഷണത്തിനു പിന്നാലെ ജെടി റോഡിലെ ചോളംവയലില്‍ ക്ഷേത്രഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു. താഴെ കണ്ടോത്ത് ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരമാണ് കുത്തിതുറന്നിരിക്കുന്നത്. ഇന്നു രാവിലെയാണ് നാട്ടുകാര്‍ ഇക്കാര്യമറിയുന്നത്. ക്ഷേത്രത്തിനു മുന്നിലെ ഭണ്ഡാരം കുത്തിതുറന്ന് പണം പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതിന്റെ പൂട്ട് പൊളിച്ച നിലയിലാണ്. അടുത്ത ആഴ്ച ഉത്സവം നടക്കാനിരിക്കെയാണ് മോഷണം.
ജെടി റോഡ്, അഞ്ചുവിളക്ക് ജംഗ്ഷന്‍, മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളിലായി മൂപ്പതോളം വ്യാപാര സ്ഥാപനങ്ങളില്‍ പലപ്പോഴായി കളവു നടന്നു. ഇതിലെ പ്രതികളെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച് നാട്ടുകാരും വ്യാപാരികളും പ്രതിഷേധിക്കുമ്പോഴാണ് കവര്‍ച്ച ആവര്‍ത്തിക്കുന്നത്.

Show More

Related Articles

Back to top button
error: Content is protected !!