Gulf News

പൗരത്വബില്‍ പ്രതിഷേധത്തിന് ബഹറിനില്‍ നിന്ന് ഐക്യദാര്‍ഢ്യം


മനാമ: ബഹ്റൈന്‍ വടകര താഴെ അങ്ങാടി കൂട്ടായ്മ നടത്തിയ സൗഹൃദ കൂടാരം ഡിസേര്‍ട് ക്യാമ്പ് പൗരത്വബില്‍ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യമായി. ബഹ്റൈനിലെ ചരിത്ര പ്രസിദ്ധമായ ട്രീ ഓഫ് ലൈഫിന് അടുത്തുള്ള സാഖിറില്‍ നടത്തിയ പരിപാടി എന്‍.കെ.സമീര്‍ ഉദ്ഘാടനം ചെയ്തു.
സഹദ് മനയിലകത്ത് അധ്യക്ഷത വഹിച്ചു. പൗരത്വ പ്രതിഷേധ വിശകലന ക്ലാസിന് അഷ്‌കര്‍ കൊയിലാണ്ടിവളപ്പ്, അസ്ലം കളരിക്കണ്ടി എന്നിവര്‍ നേതൃത്വം നല്‍കി. സുഹാദ് പി വി പ്രതിജ്ഞചൊല്ലി. സേവനപാതയിലെ യൗവനം എന്ന വിഷയത്തില്‍ ഉസ്താദം ശംസുദ്ധീന്‍ ഫൈസി സംസാരിച്ചു. ബഹ്റൈന്‍ വടകര വെല്‍ഫെയര്‍ പ്രസിഡന്റ് ഷമീര്‍ ആശംസ നേര്‍ന്നു. റാസിഖ് മുക്കോലഭാഗം സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി മനാഫ് റഹ്മാന്‍ നന്ദിയും പറഞ്ഞു. ഇസ്ഹാഖ്, നവാസ്, ഫസറു, ഫര്‍മീസ്, ഡാനിഷ്, അഷീല്‍, അനസ്, നിയാസ്, നവാസ്, റിയാസ്, ഉമറുല്‍ ഫാറൂഖ് എന്നിവര്‍ ഡിസേര്‍ട് ക്യാമ്പിനു നേതൃത്വം നല്‍കി.

Show More

Related Articles

Back to top button
error: Content is protected !!