NadapuramNews

പ്രിന്‍സിപ്പലിന് അസഭ്യവര്‍ഷവും വധഭീഷണിയും: യുവാവ് അറസ്റ്റില്‍

നാദാപുരം: കല്ലാച്ചിയിലെ എംഇടി കോളജ് പ്രിന്‍സിപ്പലിനെ പൊതുറോഡില്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു. നരിപ്പറ്റ തറവട്ടത്ത് ഹിദാഷ് (30) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ അഞ്ചിനു കോളജിലെ അധ്യാപകനെ അസഭ്യം പറയുകയും ജാതി പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ ചില വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്ന ആവശ്യപ്പെട്ട് എംഎസ്എഫ് നേതൃത്വത്തില്‍ സമരം നടത്തി വരുന്നതിനിടയിലാണ് സംഭവം. കല്ലാച്ചി ടൗണില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ കോളജ് പ്രിന്‍സിപ്പള്‍ സഞ്ചരിച്ച വാഹനം റോഡില്‍ തടഞ്ഞു. ഇതിനിടയിലാണ് ഹിദാഷ് കേട്ടാലറക്കുന്ന ഭാഷയില്‍ പ്രിന്‍സിപ്പലിനെ അസംഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. യുവാവ് വാഹനത്തിനടുത്തെത്തി അസഭ്യവര്‍ഷം നടത്തുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ഐപിസി 294 (ബി), 506 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്.

Show More

Related Articles

Back to top button
error: Content is protected !!