NewsVatakara

എല്‍എസ്ഡി സ്റ്റാമ്പുമായി പിടിയിലായ യുവാവിനെ കോടതി വെറുതെ വിട്ടു

വടകര: മയക്കുമരുന്നായ എല്‍എസ്ഡി സ്റ്റാമ്പുമായി കാറില്‍ ഇരിക്കവെ പോലീസ് പിടികൂടിയ യുവാവിനെ കോടതി കറ്റക്കാരനല്ലെന്ന് കണ്ടു വെറുതെ വിട്ടു. കോഴിക്കോട് കാരപ്പറമ്പ് കുരുവശ്ശേരി മോറോത്ത് പറമ്പ് നിഹാലിനെയാണ് (23) വടകര നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എം.വി.രാജ കുമാര വെറുതെ വിട്ടത്.
2018 ജൂണ്‍ എട്ടിനു രാവിലെ താമരശ്ശേരി കാരാടി പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നാണ് നിഹാലിനെ മാരുതി സിഫ്റ്റ് കാറില്‍ ഇരിക്കവെ 330 എംജി എല്‍എസ്ഡി സ്റ്റാമ്പുകള്‍ സഹിതം താമരശേരി പോലീസ് പിടികൂടുന്നത്. വടകര കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിനാല്‍ നിഹാല്‍ രണ്ടു വര്‍ഷത്തോളമായി വിചാരണ തടവുകാരനായി കഴിയുകയായിരുന്നു. 20 വര്‍ഷം വരെ കഠിന തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നിഹാലിനെതിരെ ചുമത്തിയിരുന്നത്. പ്രോസിക്യൂഷനു പ്രതിക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് വിധിയില്‍ പറയുന്നു. ഇക്കാരണത്താലാണ് വെറുതെ വിട്ടത്. പ്രതിക്കു വേണ്ടി അഡ്വ. പി.പി.സുനില്‍കുമാര്‍ ഹാജരായി. താമരശേരി മജിസ്‌ട്രേറ്റിനേയും സാക്ഷിയായി വിസ്തരിച്ചിരുന്നു.

Show More

Related Articles

Back to top button
error: Content is protected !!