NewsVatakara

‘ആസാദി കി ആവാസ്’ 21ന് വടകരയില്‍


വടകര: പൗരത്വ നിഷേധത്തിനെതിരെ തനിമ കലാ സാഹിത്യവേദി വടകര ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 21 ന് വൈകീട്ട് നാല് മുതല്‍ രാത്രി 10 വരെ വടകര കോട്ടപ്പറമ്പില്‍ ‘ആസാദി കി ആവാസ്’ എന്ന പേരില്‍ വിപുലമായ കലാ-സാംസ്‌കാരിക പ്രതിരോധ പരിപാടി സംഘടിപ്പിക്കുന്നു. ഡോ.സെബാസ്റ്റ്യന്‍ പോള്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ജെഎന്‍യു കൗണ്‍സിലര്‍ അഫ്രിന്‍ ഫാത്തിമ, കെഇഎന്‍, സി.കെ.സുബൈര്‍, ടി.മുഹമ്മദ് വേളം എന്നീ പ്രമുഖര്‍ പങ്കെടുക്കും.
ഫ്യൂഷന്‍ ഡ്രാമ, പാട്ട്, വര, കൊളാഷ്, കവിത, റാപ് മ്യൂസിക്, ഓട്ടന്‍തുള്ളല്‍, നാടന്‍ കലകള്‍, ഡോക്യുമെന്ററി എന്നിവയും പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കും. വിജയത്തിന് കെ.വി.കുഞ്ഞമ്മദ് ചെയര്‍മാനും ഷക്കീബ് അന്‍സലാന്‍ കണ്‍വീനറുമായി വിപുലമായ സ്വാഗത സംഘം കമ്മറ്റിക്ക് രൂപവല്‍കരിച്ചു. യോഗത്തില്‍ യു.മൊയ്തു അധ്യക്ഷത വഹിച്ചു. തനിമ വടകര ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.അസ്ലം, ടി.കെ.അലി, എം.എന്‍. അബ്ദുല്ല, പി.അമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Show More

Related Articles

Back to top button
error: Content is protected !!