NewsVatakara

ഹരിതാമൃതം പുരസ്‌കാരം ടി.വി.ജയകൃഷ്ണനു സമ്മാനിച്ചു


വടകര: മഹാത്മാ ദേശ സേവ ട്രസ്റ്റ് ജൈവകര്‍ഷകന് ഏര്‍പ്പെടുത്തിയ ഹരിതാമൃതം പുരസ്‌കാരം ചാത്തമംഗലം സ്വദേശി ടി.വി.ജയകൃഷ്ണനു കെ.മുരളീധരന്‍ എംപി സമ്മാനിച്ചു. പരിസ്ഥിതി സൗഹൃദ റസിഡന്‍സ് അസോസിയേഷനു മഹാത്മാ ദേശ സേവ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളും എംപി വിതരണം ചെയ്തു.
ഒന്നാം സ്ഥാനം മുക്കാളി തട്ടോളിക്കരയിലെ യൂണിറ്റി റസിഡന്‍സ് അസോസിഷനും രണ്ടാം സ്ഥാനം മേപ്പയില്‍ റസിഡന്‍സ് അസോസിയേഷനും മൂന്നാം സ്ഥാനം ഒരുമ കണ്ണങ്കുഴിയും കരസ്ഥമാക്കി. വീരഞ്ചേരി റസിഡന്‍സ് അസോസിയേഷന്‍, മാതൃക സിദ്ധാന്തപുരം, ജനനി ജനതാ റോഡ് എന്നിവയ്ക്ക് അംഗീകാരപത്രങ്ങളും വിതരണം ചെയ്തു.
ചടങ്ങില്‍ പി.പി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ടി.ശ്രീനിവാസന്‍, പുറന്തോടത്ത് ഗംഗാധരന്‍, പി.ബാലന്‍, എന്‍.കെ.അജിത്ത് കുമാര്‍, വിനോദ് ചെറിയത്ത്, പി.പി.പ്രസീത് കുമാര്‍, അടിയേരി രവീന്ദ്രന്‍, ടി.വി.ബാലകൃഷ്ണന്‍, കെ.വി.ശശിധരന്‍, ലതികാ ശ്രീനിവാസ്, കെ.ഗീത എന്നിവര്‍ പ്രസംഗിച്ചു.

Show More

Related Articles

Back to top button
error: Content is protected !!