NewsVatakara

പൗരത്വ ഭേദഗതി നിയമം: ആശങ്ക മാറിവരികയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്


വടകര: പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള ആശങ്ക മാറിവരികയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്‍ വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പല നേതാക്കളും ഈയിടെയായി നിലപാട് തിരുത്തിക്കൊണ്ടിരിക്കയാണ്. കേരളത്തിലെ മുസ്ലിം സഹോദരന്മാരുടെ പൗരത്വം നഷ്ടപ്പെടാന്‍ പോകുന്നില്ലെന്ന് അവര്‍ തന്നെ പറയാന്‍ തുടങ്ങിയിട്ടുണ്ട്.
പാക്കിസ്ഥാനിലടക്കമുള്ള പീഢനമനുഭവിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ പൗരത്വം കൊടുക്കണമെന്ന് പാര്‍ലമെന്റില്‍ ഏറ്റവും കൂടൂതല്‍ ചര്‍ച്ച ചെയ്ത പാര്‍ട്ടികള്‍ കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റുമാണെന്ന് സജീവന്‍ ഓര്‍മിപ്പിച്ചു. അന്ന് അവരാണല്ലോ പ്രബലന്മാര്‍. ഇന്ന് നട്ടെല്ലുള്ള സര്‍ക്കാര്‍ വന്നപ്പോള്‍ അത് നടപ്പിലാക്കി. അത് മാത്രമാണ് സിഎഎയുടെ കാര്യത്തില്‍ നടന്നിട്ടള്ളത്. അതല്ലാതെ ഇവിടെ ജീവിക്കുന്നവര്‍ക്കും ജനിക്കാന്‍ പോകുന്നവര്‍ക്കും ഈ ഭേദഗതി നിയമം കൊണ്ട് യാതൊരു ദോഷവും ഉണ്ടാവാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ബാങ്കിനു വേണ്ടി മാര്‍ക്‌സിറ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ലീഗുമൊക്കെ ഇതിനെ പിന്തുണച്ചപ്പോള്‍ സംഭവിച്ചത് വര്‍ഗീയ വിഭജനം ആഗ്രഹിച്ച ചില വിധ്വംസക ശക്തികള്‍ക്ക് കുറച്ച് നാളത്തേക്കെങ്കിലും അത്തരം വികാരങ്ങള്‍ മുതലെടുക്കാന്‍ സാധിച്ചെന്നത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
‘രാജ്യമാണ് പ്രധാനം, വോട്ട് ബാങ്കിനു വേണ്ടിയുള്ള വിദ്വേഷ പ്രചരണം നാടിനാപത്ത്’ എന്ന മുദ്രാവാക്യവുമായി ബിജെപി ജില്ലാ ഘടകം സംഘടിപ്പിക്കുന്ന ഏകതാ യാത്ര 17,18 തിയതികളില്‍ ജില്ലയില്‍ നടക്കുമെന്നു സജീവന്‍ അറിയിച്ചു. പാര്‍ട്ടിയുടെ പ്രഗത്ഭ നേതാക്കള്‍ പരിപാടികളില്‍ പങ്കെടുക്കും. 17 ന് പയ്യോളിയില്‍ നിന്നാരംഭിക്കുന്ന പദയാത്ര വടകരയിലും 18 ന് വെള്ളിമാട്കുന്ന് നിന്നാരംഭിക്കുന്നത് മുതലക്കുളത്തും സമാപിക്കും.

Show More

Related Articles

Back to top button
error: Content is protected !!