NewsVatakara

പാരമ്പര്യ വൈദ്യന്മാരുടെ സംസ്ഥാന പഠന കളരി 16 ന് വടകരയില്‍


വടകര: പാരമ്പര്യ വൈദ്യന്മാരുടെ സംഘടനയായ കേരള ആയുര്‍വേദ തൊഴിലാളി യൂണിയന്‍ സംസ്ഥാന പഠന കളരി ഈ മാസം 16 ന് അടക്കാത്തെരു സിആര്‍ കോംപ്ലക്‌സില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാരമ്പര്യ വൈദ്യന്മാരുടെ ചികിത്സ നിഷേധിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിപാടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
16 നു കാലത്ത് എട്ടിനു രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഒമ്പതിനു പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ ഉദ്ഘാടനം നിര്‍വഹിക്കും. എന്‍.സി മഹേന്ദ്ര കുമാര്‍, പ്രൊഫ.പത്മപാദന്‍ പിള്ള എന്നിവര്‍ ക്ലാസെടുക്കും. എം. രാമചന്ദ്രന്‍ ഗുരുക്കള്‍ മോഡറേറ്ററായിരിക്കും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം സി.കെ.നാണു എംഎല്‍എ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ സിഐടിയു ജില്ലാ സെക്രട്ടറി വി.കെ.വിനു, സ്വാഗതസംഘം കണ്‍വീനര്‍ രാജേഷ് ഗുരുക്കള്‍, സിദ്ദിഖ് ഗുരുക്കള്‍, രഘുനാഥ് വൈദ്യര്‍, ഷബീഷ് വൈദ്യര്‍, സുനില്‍ വൈദ്യര്‍, ലത എന്നിവര്‍ പങ്കെടുത്തു.

Show More

Related Articles

Back to top button
error: Content is protected !!