NewsTrendingVatakara

പാചക വാതക വിലവര്‍ധനവിനെതിരെ എങ്ങും പ്രതിഷേധം


വടകര: പാചകവാതക വിലവര്‍ധനവിനെതിരെ വ്യാപക പ്രതിഷേധം. യൂത്ത് ലീഗ് മുന്‍സിപ്പല്‍ കമ്മറ്റി യുടെ നേതൃത്വത്തില്‍ വടകരയില്‍ പ്രകടനം നടത്തി. പ്രതിഷേധ യോഗം എം.ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ഷാനവാസ് ബക്കര്‍ അധ്യക്ഷത വഹിച്ചു. അന്‍സാര്‍ മുകച്ചേരി, നഫ്സല്‍, ആര്‍.സിറാജ്, സഫുവാന്‍, ഷഫീദ്, അജ്‌നാസ് പി, താഹ പാക്കയില്‍, അനസ്, യു.അജ്‌നാസ്, സഹല്‍, റാഷി അഴിത്തല, ഹാഷിം സാന്‍ഡ് ബാങ്ക്‌സ്, ജംഷിദ്, ഷംനാസ്. അന്‍സാര്‍.കെ എന്നിവര്‍ നേതൃത്വം നല്‍കി.
പാചകവാതക വില വര്‍ധനവിനും മോദി സര്‍ക്കാറിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കുമെതിരെ മുസ്ലിം ലീഗ് അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രകടനം നടത്തി. കാസിം നെല്ലോളി, ഹാരിസ് മുക്കാളി, ടി സി എച്ച് ലത്തീഫ് ,പി.കെ.കാസിം, നവാസ് നെല്ലോളി എന്നിവര്‍ നേതൃത്വം നല്‍കി.
പാചക വാതക വില കുത്തനെ കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ മുസ്ലിം ലീഗ് ഏറാമല പഞ്ചായത്ത് തമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ.അമ്മദ്, ജനറല്‍ സെക്രട്ടറി പി.പി.ജാഫര്‍, ഒ.പി.മൊയ്തു, ടി.പി.ഗഫൂര്‍, ഷുഹൈബ് കുന്നത്ത്, കോമത്ത് അബുബക്കര്‍, കെ.പി.സുബൈര്‍, എം.കെ.യൂസഫ് ഹാജി, ഹാഫിസ് മാതാഞ്ചേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Show More

Related Articles

Back to top button
error: Content is protected !!