Education

പരീക്ഷാ പേടി അകറ്റാന്‍ ക്ലാസ് നടത്തി

ചോമ്പാല: വിദ്യാര്‍ഥികളിലെ പരീക്ഷാ പേടി മാറ്റാനും ആത്മവിശ്വാസത്തോടെ പരീക്ഷകളെയും ജീവിതത്തെയും നേരിടുന്നതിനും കൊളരാട് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മോട്ടിവേഷന്‍ ക്ലാസ് നടത്തി. എട്ടു മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഏകദിന ക്ലാസില്‍ പരീക്ഷയെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാം എന്ന വിഷയത്തില്‍ ജൂണിയര്‍ ചേംബര്‍ ഇന്റര്‍ നാഷണല്‍ ട്രെയിനര്‍ സമീര്‍ ഓണിയില്‍ ക്ലാസ് നയിച്ചു.
പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന ആശങ്കകള്‍ പരിഹരിക്കുന്നതിനു വ്യക്തിപരമായ ആശയ സംവാദവും നടന്നു. ട്രസ്റ്റ് സെക്രട്ടറി എം.പി. രാഘവന്‍ അധ്യക്ഷത വഹിച്ചു. ഡോ.പി. ഗിരീഷ് കുമാര്‍, രാമകൃഷ്ണന്‍, എ.പി.വേണുഗോപാലന്‍, എം.പി.രാജീവന്‍, എം.പി. രാമകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Show More

Related Articles

Back to top button
error: Content is protected !!