NewsVatakara

ഡല്‍ഹിയിലെ വിജയം വികസന അജണ്ടക്ക് ലഭിച്ച അംഗീകാരം: എല്‍ജെഡി


വടകര: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് വികസന പദ്ധതികള്‍ നടപ്പിലാക്കിയതിനുള്ള അംഗീകാരമാണെന്ന് എല്‍ജെഡി വടകര മണ്ഡലം കമ്മിറ്റി വിലയിരുത്തി. എല്ലാ കാലത്തും വര്‍ഗീയ കാര്‍ഡിറക്കി ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരസ്ഥാനങ്ങള്‍ പിടിച്ചെടുക്കാമെന്ന ബിജെപിയുടെ അജണ്ട ഇതോടെ അവസാനിച്ചിരിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ജനതാ പരിവാറിലെ എല്ലാവരും ഒന്നിച്ച് കേന്ദ്രത്തില്‍ ബിജെപിക്കെതിരെയുള്ള മുന്നണിക്ക് നേതൃത്വം നല്‍കണമെന്നും മുന്നണി രാഷടിയത്തിന്റെ പരീക്ഷണശാലയായ കേരളത്തില്‍ നിന്നും അത് ആരംഭിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. കേരളത്തില്‍ ഭിന്നിച്ചു നില്‍ക്കുന്ന ജനതാ പ്രസ്ഥാനങ്ങള്‍ ഒന്നിച്ചു ചേരണം.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.കെ.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.ഭാസകരന്‍, സി.ബാലന്‍, വി.പി.നാണു, അഡ്വ.ബൈജു രാഘവന്‍, സി.കുമാരന്‍, കെ.രവീന്ദ്രന്‍, പി.വി.സുനീഷ്, പ്രസാദ് വിലങ്ങില്‍ എന്നിവര്‍ പ്രസംഗിച്ചു.

Show More

Related Articles

Back to top button
error: Content is protected !!