NadapuramNews

ജ്വല്ലറിയില്‍ നിന്നു പട്ടാപ്പകല്‍ വെള്ളി ആഭരണം കവര്‍ന്നു


നാദാപുരം: കക്കട്ടില്‍ പട്ടാപ്പകല്‍ ജ്വല്ലറിയില്‍ മോഷണം. വെള്ളി ആഭരണങ്ങള്‍ നഷ്ടമായി. മൊകേരി വടയം സ്വദേശി പാറയുള്ള പറമ്പത്ത് വിജീഷിന്റെ ഉടമസ്ഥതയിലുള്ള ചന്ദ്രിക ജ്വല്ലറിയിലാണ് കളവു നടന്നത്. വെള്ളിയാഴ്ച രാവിലെ പാദസരം വാങ്ങാനെന്നു പറഞ്ഞ് ഒരാള്‍ കടയിലെത്തുകയുണ്ടായി. കടയിലുണ്ടായിരുന്ന വിജീഷിന്റെ പിതാവ് ബാലന്‍ പാദസരം കാണിച്ച് കൊടുത്തു. ഇതിനിടെ
ഇയാള്‍ കടയിലുണ്ടായിരുന്ന പത്രം കൈയ്യിലെടുത്ത് വായിക്കുന്നത് പോലെ അഭിനയിക്കുകയും ഒരു കിലോയിലധികം തൂക്കമുള്ള
നാല് കെട്ട് ആഭരണങ്ങള്‍ പോക്കറ്റിലാക്കി കടയില്‍ നിന്ന് പുറത്തേക്ക് പോവുകയുമായിരുന്നു. മോഷണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
സിസിടിവി ദൃശ്യത്തോടെ വിജീഷ് കുറ്റ്യാടി പോലീസില്‍ പരാതി നല്‍കി. കുറ്റ്യാടി പോലീസ് കടയിലെത്തി പരിശോധന നടത്തി.

Show More

Related Articles

Back to top button
error: Content is protected !!