NewsVatakara

ജനകീയ കൂട്ടായ്മയില്‍ റോഡ് ഗതാഗത യോഗ്യമാക്കി


വില്യാപ്പള്ളി: ജനകീയ കൂട്ടായ്മയില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ കല്ലേരി-ചാത്യാട്ട് റോഡ് ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം.നഷീദ ഉദ്ഘാടനം ചെയ്തു. നിരവധി കുടുംബംഗങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഗുണകരമാകുന്ന രീതിയില്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയത് പ്രദേശവാസികളുടെ കൂട്ടായ്മയുടെ വിജയം കൂടിയായി. വാര്‍ഡ് മെമ്പര്‍ റീജ നെല്ലിയോട്ട്, സലാം കല്ലേരി, ബിജു കൊറ്റോത്ത്, കുഞ്ഞമ്മത് അമ്മങ്കണ്ടി, അലി ചാത്യാട്ട്, എ.കെ.ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Show More

Related Articles

Back to top button
error: Content is protected !!