NewsTrending

കാര്‍ത്തികപ്പള്ളിയില്‍ പട്ടാപ്പകല്‍ മോഷണത്തിനിടയില്‍ വീട്ടമ്മക്കു വെട്ടേറ്റു; ബന്ധുവായ യുവതി പിടിയില്‍




വടകര: വില്യാപ്പള്ളിക്കടുത്തു കാര്‍ത്തികപ്പള്ളിയില്‍ പട്ടാപ്പകല്‍ മോഷണത്തിനിടയില്‍ വീട്ടമ്മക്കു വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ടു ബന്ധുവും സമീപവാസിയുമായ യുവതി പിടിയില്‍. കാര്‍ഗില്‍ ബസ് സ്റ്റോപ്പിനു സമീപം പറമ്പത്ത് മുസയുടെ ഭാര്യ അലീമക്കാണ് (60) വെട്ടേറ്റത്. സാരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കാര്‍ത്തികപ്പള്ളിയിലെ സമീറയെ (40) എടച്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചക്കാണ് ഏവരേയും നടുക്കിയ സംഭവം. ജുമുഅ നമസ്‌കാര സമയത്ത് അലീമയെ വെട്ടിപരിക്കേല്‍പിച്ച് ദേഹത്തുള്ള ആഭരണവുമായി മോഷ്ടാവ്‌ കടന്നുകളയുകയായിരുന്നു. മരിച്ചെന്നു കരുതിയാണ് പ്രതി സ്ഥലംവിട്ടത്. എന്നാല്‍ ബോധം തിരിച്ചുകിട്ടിയ അലീമ വിവരം ഭര്‍ത്താവിനോടും പോലീസിനോടും പറഞ്ഞതോടെയാണ് ഇതിനു പിന്നില്‍ ആരെന്നു വ്യക്തമായത്. സ്വര്‍ണം കടയില്‍ വിറ്റ് വടകരയില്‍ നിന്നു തിരികെ കാര്‍ത്തികപ്പള്ളിയിലെ വീട്ടിലേക്കു വരുമ്പോഴാണ് പ്രതി പിടിയിലായത്. മാത്രമല്ല മണംപിടിച്ച പോലീസ് നായ സമീറയുടെ വീട്ടിനടുത്താണ് നിന്നത്. സംഭവം സംബന്ധിച്ച് എടച്ചേരി പോലീസ് സമീറയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Show More

Related Articles

Back to top button
error: Content is protected !!