KoyilandyNews

കക്കാടംപൊയില്‍ പെണ്‍വാണിഭം: പോലീസ് തെളിവെടുപ്പ് നടത്തി


കൊയിലാണ്ടി: കക്കാടംപൊയില്‍ പെണ്‍വാണിഭ കേസിലെ പ്രധാന പ്രതി റിച്ചു എന്ന ഇല്യാസിനെ വയനാട്ടിലെ മാനന്തവാടി, കല്‍പറ്റ തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ഹരിദാസിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ശ്രീനിവാസന്‍, അബ്ദുദുള്‍ അസീസ്, എഎസ്‌ഐ പ്രമോദ്, ഡ്രൈവര്‍ ശിവദാസന്‍ തുടങ്ങിയവരാണ് തെളിവെടുപ്പ് നടത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കക്കാടംപൊയില്‍ റിസോര്‍ട്ടില്‍ നിരവധി പേര്‍ക്ക് കാഴ്ചവെച്ചു എന്നാണ് കേസ്. പെണ്‍കുട്ടിയെ എത്തിച്ച ഫര്‍സാനയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വൈത്തിരി റിസോര്‍ട്ട്, ബ്ലൂംസ് റിസോര്‍ട്ട് മീനങ്ങാടി, ബത്തേരി കുപ്പാടി റിസോര്‍ട്ട് തുടങ്ങിയ കേന്ദ്രങ്ങളില്‍ റിച്ചുവിനെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കേസില്‍ നിരവധി പ്രമുഖരെ പിടികൂടാനുണ്ട്. പ്രധാന പ്രതി പിടിയിലായതോടെ മറ്റുള്ളവര്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇവരെ പിടികൂടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി ഡിവൈഎസ്പി ഹരിദാസ് പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!