NewsVatakara

പൗരത്വ നിയമ ഭേദഗതി: വീട്ടുമുറ്റം ക്യാംപയിനുമായി യൂത്ത് ലീഗ്


വടകര: യൂത്ത് ലീഗിന്റെ വീട്ടുമുറ്റം ക്യാംപയിന്റെ മണ്ഡലം തല ഉദ്ഘാടനം വടകരയില്‍ സംസ്ഥാന സെക്രട്ടറി വി.വി മുഹമ്മദലി നിര്‍വഹിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവിനെ നശിപ്പിക്കാനാണ് സംഘപരിവാര്‍ സിഎഎ പോലുള്ള നിയമ നിര്‍മാണങ്ങള്‍ നടത്തുന്നതെന്നും ഇത് നമ്മുടെ ജനാധിപത്യ- മതേതര സങ്കല്‍പ്പങ്ങളെയും സ്ഥാപനങ്ങളേയുമാണ് ഇല്ലാതാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ആവിക്കല്‍ ശാഖയില്‍ നടന്ന സംഗമത്തില്‍ മണ്ഡലം പ്രസിഡന്റ് എ.വി.സനീദ് അധ്യക്ഷത വഹിച്ചു. സലീമ കുറ്റ്യാടി മുഖ്യാതിഥിയായിരുന്നു. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് പി.പി.ജാഫര്‍, ജില്ല കമ്മിറ്റിയംഗങ്ങളായ ഷുഹൈബ് കുന്നത്ത്, എം.ഫൈസല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി അന്‍സീര്‍ പനോളി, വി.പി.ഹാരിസ്, എന്‍.പി.ഹംസ, മൂജീബ് ഒഞ്ചിയം, അസ്ലം ഭായി എന്നിവര്‍ പ്രസംഗിച്ചു. ഫൈസല്‍ ആവിക്കല്‍ സ്വാഗതവും യൂനുസ് ആവിക്കല്‍ നന്ദിയും പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!