NewsVatakara

പാചകവാതക വില വര്‍ധനവിനെതിരെ ഡിവൈഎഫ്‌ഐയുടെ അടുപ്പുകൂട്ടി സമരം


വടകര: പാചകവാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ വടകര നോര്‍ത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ അടുപ്പുകൂട്ടി സമരവും പ്രതിഷേധ പ്രകടനവും നടന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 140 രൂപ വര്‍ധിപ്പിച്ച് ജനങ്ങള്‍ക്ക് മേല്‍ വലിയ പ്രഹരം ഏല്‍പ്പിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ വില വര്‍ധിപ്പിച്ച് നരേന്ദ്ര മോദിയും അമിത് ഷായും ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നു ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി. വീരഞ്ചേരിയില്‍ നിന്ന് ആരംഭിച്ച പ്രകടനം അഞ്ചു വിളക്കിനടുത്തു സമാപിച്ചു. തുടര്‍ന്ന് വിറകടുപ്പ് കൂട്ടി കാപ്പിയുണ്ടാക്കി പ്രവര്‍ത്തകള്‍ പ്രതിഷേധിച്ചു. മേഖല പ്രസിഡന്റ് പി.മിഥുന്‍, സെക്രട്ടറി എം.വി.സുമേഷ്, ട്രഷറര്‍ നിജി കളത്തില്‍, മേഖല കമ്മിറ്റി അംഗം സലിം തുടങ്ങിയവര്‍ സംസാരിച്ചു.

പാചക വാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ മേമുണ്ട മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. മേമുണ്ടയില്‍ നിരവധി പേര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തിന് മേഖല പ്രസിഡണ്ട് സുബീഷ് മേമുണ്ട, സെക്രട്ടറി രാഗേഷ് പുറ്റാറത്ത്, ട്രഷറര്‍ അര്‍ജ്ജുന്‍ പി എസ്സ്, ബിനിഷ കെ എം എന്നിവര്‍ നേതൃത്വം നല്‍കി.

ഡിവൈഎഫ്‌ഐ മേമുണ്ടയില്‍ നടത്തിയ പ്രതിഷേധ പ്രകടനം

Show More

Related Articles

Back to top button
error: Content is protected !!