KoyilandyNews

ഒന്നര ലക്ഷം രൂപയുടെ പുകയില ഉല്‍പന്നം പിടികൂടി

കൊയിലാണ്ടി: കൊല്ലം പിഷാരി കാവ് ക്ഷേത്രകവാടത്തിനടുത്തു 1500 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി കാസര്‍ഗോഡ് സ്വദേശി പിടിയില്‍. ഉപ്പളയിലെ അര്‍ഷാദി (19) നെയാണ് കൊയിലാണ്ടി സബ് ഇന്‍സ്പെക്ടര്‍ കെ.കെ.രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
വിപണിയില്‍ ഒന്നര ലക്ഷം രൂപ വിലവരുന്ന ഹാന്‍സാണ് ഇയാളില്‍ നിന്നു പിടിച്ചെടുത്തത്. സ്‌കൂള്‍,കോളജ് വിദ്യാര്‍ഥികള്‍ക്കും ബീച്ച് ഏരിയയിലെ യുവാക്കള്‍ക്കും ലഹരി വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍. ഈ അടുത്ത കാലത്തായി കൊയിലാണ്ടി ഏരിയയില്‍ ലഹരി ഉപയോഗം കൂടിയത് ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ഇതിനിടയിലാണ് കാസര്‍കോട് സ്വദേശി വലയിലാവുന്നത്. എഎസ്‌ഐമാരായ ബാബു, സതീഷ്, സിപിഒമാരായ പുഷ്പരാജ്, ഒ.കെ.സുരേഷ്, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ കെ.സുനില്‍, അജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്നും ശക്തമായ ലഹരി വേട്ട നടത്തുമെന്ന് എസ്‌ഐ രാജേഷ്‌കുമാര്‍ പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!