NewsVatakara

ഹരിതാമൃതം സമാപിച്ചു; പാരമ്പര്യ അറിവുകള്‍ പഠിപ്പിക്കാന്‍ സംവിധാനം വേണമെന്ന് കെ.മുരളീധരന്‍ എംപി


വടകര: നമ്മുടെ പാരമ്പര്യ അറിവുകളും ചികിത്സാരീതികളും പുതുതലമുറയെ പഠിപ്പിക്കുവാന്‍ അക്കാദമിക് തലത്തില്‍ സംവിധാനമുണ്ടാവണമെന്ന് കെ.മുരളിധരന്‍ എംപി. വിദേശ രാജ്യങ്ങള്‍ അതിന് തയ്യാറാവുമ്പോള്‍ നമ്മള്‍ പുറംതിരിഞ്ഞു നില്‍ക്കുകയണ് ചെയ്യുന്നത്.
മഹാത്മാ ദേശ സേവ ട്രസ്റ്റ് വിത്തും കൈക്കോട്ടും എന്ന സന്ദേശവുമായി ആറു ദിവസമായി വടകര ടൗണ്‍ ഹാളില്‍ നടത്തിവരുന്ന ഹരിതാമൃതം 2020 പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.പി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.കെ.രാജന്‍, ടി.പി.ഗോപാലന്‍, അഡ്വ.ഇ.നാരായണന്‍ നായര്‍, അഡ്വ.എ.സഞ്ജീവ്, ബ്രോസ് കൃഷ്ണന്‍, പി.സി.കുഞ്ഞികൃഷ്ണന്‍, ടി.കെ.രാമദാസ്, ഇ.ജി ഗോപാലകൃഷ്ണന്‍, അജിത്ത് പാലയാട്, ടി.ബാലക്കുറുപ്പ്, അടിയേരി രവീന്ദ്രന്‍, പി.പി.രാജന്‍, ടി.വി.ബാലകൃഷ്ണന്‍, മണലില്‍ മോഹനന്‍, അഡ്വ.കെ.വി.ശശിധരന്‍, പ്രസാദ് വിലങ്ങില്‍, കൊയിലോത്ത് ബാബു, അഡ്വ: ലതിക ശ്രീനിവാസ് , കെ.ഗീത എന്നിവര്‍ സംസാരിച്ചു.

Show More

Related Articles

Back to top button
error: Content is protected !!