NewsTrending

ഷഹിന്‍ബാഗ് പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമെന്നു പി.കെ.കുഞ്ഞാലിക്കുട്ടി എംപി

വടകര: പുതിയ തലമുറകളുടെ സുരക്ഷിതത്വവും സ്വാതന്ത്ര്യവും നിലനിര്‍ത്താനുള്ള രണ്ടാം സ്വാതന്ത്ര്യ സമര പോരാട്ടമാണ് ഷഹിന്‍ ബാഗ് ഉള്‍പ്പെടെയുള്ള സമര പരമ്പരകളെന്നു മുസ്ലിം ലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി. പന്ത്രണ്ട് ദിവസമായി തുടരുന്ന വടകരയിലെ ഷഹിന്‍ ബാഗ് സമരത്തെരുവിലെ പോരാളികളെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം സ്വാതന്ത്ര്യ സമര പോരാട്ടം അധിനിവേശ കച്ചവടക്കാരില്‍ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കാന്‍ ആയിരുന്നുവെങ്കില്‍ ഈ രണ്ടാം സ്വതന്ത്ര്യ സമരം നമ്മുടെ രാജ്യത്തെ വിറ്റ് തുലക്കുന്ന കോര്‍പ്പറേറുകളായ മത രാഷ്ട്രീയ കച്ചവട സംഘത്തില്‍ നിന്നു പവിത്രമായ രാജ്യത്തെ മോചിപ്പിക്കാനാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വൈവിധ്യങ്ങളെ ചേര്‍ത്തുപിടിച്ച ഇന്ത്യയുടെ മഹത്തായ പൈതൃകം തച്ചുടച്ച് നാടിനെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനുള്ള ഗൂഢനീക്കം കരുതിയിരിക്കണമെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. ഈ സമര പോരാട്ടം വിജയം കാണുമെന്നും അദ്ദേഹം പറഞ്ഞു.
പ്രൊഫ: കെ.കെ.മഹമൂദ്, എസ്.വി.അബ്ദുല്ല, സി.കെ.സുബൈര്‍, ബഷീര്‍ അഹമ്മദ്, കെ.പി. സലീമ, പി.കെ.ദിവാകരന്‍, പി.വി.അബ്ദുറഹിമാന്‍ മക്ക , പി.വി.സി.മമ്മു, അഷ്‌റഫ് ആന്റിക്, മച്ചിങ്ങലത്ത് മുസ്തഫ, പി.കെ.ജലാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Show More

Related Articles

Back to top button
error: Content is protected !!