KoyilandyNews

പി.പരമേശ്വരനു ബിജെപി ജില്ലാ കമ്മറ്റിയുടെ ശ്രദ്ധാഞ്ജലി


കോഴിക്കോട്: അന്തരിച്ച പത്മവിഭൂഷണ്‍ പി.പരമേശ്വരനു ബിജെപി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ജില്ലാ അധ്യക്ഷന്‍ വി.കെ.സജീവന്‍ നയിക്കുന്ന ഏകതായാത്രയുടെ വിജയത്തിനായി മെട്രോ ടവര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പി.പരമേശ്വരനും ജനസംഘം സ്ഥാപകന്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായക്കും ശ്രദ്ധാജ്ഞലി അര്‍പിച്ചത്.
വി.കെ.സജീവന്‍ അധ്യക്ഷത യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ചേറ്റൂര്‍ ബാലകൃഷ്ണന്‍ പരമേശ്വരന്റെ പ്രവര്‍ത്തനങ്ങള്‍ അനുസ്മരിച്ചു ആദര്‍ശത്തിന്റെ ആള്‍രൂപമായ നിസ്വാര്‍ഥ സേവകനായിരുന്നു പരമേശ്വരനെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി.ശ്രീശന്‍ ദീന്‍ദയാല്‍ ഉപാധ്യയെ അനുസ്മരിച്ചു.
ഏകതായാത്ര വിജയിപ്പിക്കുന്നതിനുള്ള ചുമതലകള്‍ ഭാരവാഹികള്‍ക്ക് വീതിച്ച് നല്‍കി. സംസ്ഥാന സെക്രട്ടറി ടി.ലീലാവതി, മുന്‍ ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രന്‍, പി.ജിജേന്ദ്രന്‍, ടി.ബാലസോമന്‍, പി.ഹരിദാസ്, എം.രാജീവ് കുമാര്‍, നവ്യ ഹരിദാസ്, കെ.വി.സുധീര്‍, രമണീഭായ്, ടി.പി.സുരേഷ്, നമ്പിടി നാരായണന്‍, ജിഷ ഗിരീഷ്, കെ. രജനീഷ്ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Show More

Related Articles

Back to top button
error: Content is protected !!