Business

വടകര ടൗണ്‍ അര്‍ബന്‍ സൊസൈറ്റി ഇടപാടുകാരുടെ സംഗമം സംഘടിപ്പിച്ചു

വടകര: ടൗണ്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി ഇടപാടുകാരുടെ സംഗമം സംഘടിപ്പിച്ചു. എടോടി ലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നിക്ഷേപകരും വായ്പക്കാരും പങ്കെടുത്തു. സഹകരണ സംഘം ജോ.രജിസ്ട്രാര്‍ വി.കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് അഡ്വ.സി.വത്സലന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കുള്ള പുരസ്‌കാരം അസിസ്റ്റന്റ് രജിസ്ട്രാര്‍ സി.കെ.സുരേഷ് വിതരണം ചെയ്തു. സെക്രട്ടറി ആര്‍.രജീഷ് ഇടപാടുകളെ കുറിച്ചു വിശദീകരിച്ചു. സഹകരണ സംഘം ഇന്‍സ്‌പെക്ടര്‍ കെ.ടി.കെ.സുരേഷ്ബാബു, സഹകരണ സംഘം ഓഡിറ്റര്‍ വി.കെ.രജിത, പി.എം.പ്രഭാകരന്‍, രവീന്ദ്രന്‍ അരമന, രജിപാല്‍ രവീന്ദ്രന്‍, എം.കെ.വിനോദന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സൊസൈറ്റി ഡയരക്ടര്‍ അഡ്വ.ഇ.നാരായണന്‍നായര്‍ സ്വാഗതവും ഇ.എസ്.വിജീഷ് നന്ദിയും പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!