KuttiadyNews

രോഗികള്‍ക്ക് ആശ്വാസം; ആയഞ്ചേരിയില്‍ സൗജന്യ മരുന്ന് വിതരണ പദ്ധതി

ആയഞ്ചേരി: രോഗികളില്‍ ആശ്വാസത്തിന്റെ വെളിച്ചം പകരുന്ന സൗജന്യ മരുന്ന് വിതരണ പദ്ധതിയുമായി ഈ വര്‍ഷവും ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് രംഗത്ത്. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹൃദ്രോഗം, കാന്‍സര്‍, വൃക്ക രോഗികള്‍ക്ക് സൗജന്യമായി മരുന്നു നല്‍കുന്ന പദ്ധതിയാണിത്. ഇതിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.എം.നഷീദ നിര്‍വ്വഹിച്ചു.
10 ലക്ഷം രൂപയാണ് ഈ വര്‍ഷം പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് മാറ്റിവെച്ചത്. പതിനേഴ് വാര്‍ഡുകളില്‍ നിന്നായി അപേക്ഷ ക്ഷണിച്ച് നിലവില്‍ ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശ പ്രകാരമുള്ള മരുന്നാണ് കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച പദ്ധതിക്ക് ജില്ലാ പഞ്ചായത്തിന്റേത് ഉള്‍പ്പെടെ പ്രശംസ ലഭിച്ചിരുന്നു. മാസംതോറും മരുന്നിനായി വലിയ സംഖ്യ ചെലവഴിക്കേണ്ടി വരുന്ന നൂറു കണക്കിന് സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് സൗജന്യ മരുന്നു വിതരണ പദ്ധതി.
ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ റീന രാജന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, വാര്‍ഡുമെമ്പര്‍മാരായ ടി.വി.കുഞ്ഞിരാമന്‍, റസിയ വെളളിലാട്ട്, എന്‍.കെ.ചന്ദ്രന്‍, എ.കെ.ഷാജി, വി.ബാലന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.വിജിത്ത്, വി.ടി.ബാലന്‍, ഹാരിസ് മുറിച്ചാണ്ടി, കെ.കെ.നാരായണന്‍, ഇ.മന്‍സൂര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.

Show More

Related Articles

Back to top button
error: Content is protected !!