NewsVatakara

ജനങ്ങളോട് പൗരത്വരേഖ ചോദിക്കുന്നത് ധിക്കാരം: കെ.കെ.എന്‍.കുറുപ്പ്


വടകര: ന്യൂനപക്ഷ സമുദായത്തേയും ആദിവാസികളേയും പാര്‍ശ്വവത്കരിച്ച് വിദ്യാഭ്യാസം നിഷേധിച്ചിട്ട് അവരോട് രേഖ ചോദിക്കുന്നത് തികച്ചും ധിക്കാരമാണെന്ന് പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് യൂണിവേയ്സിറ്റി മുന്‍ വൈസ് ചാന്‍സിലറുമായ ഡോ: കെ.കെ.എന്‍.കുറുപ്പ്. ജനങ്ങളുടെ പൗരത്വം ചോദിക്കാനും നിഷേധിക്കാനും സര്‍ക്കാരിനധികാരമില്ല. ജനങ്ങളെ ഭിന്നിപ്പിച്ചും മാറ്റി നിര്‍ത്തിയും നിയമമുണ്ടാക്കാനും വിധി പുറപ്പെടുവിക്കാനും കോടതിക്ക് പോലും അവകാശമില്ല.
കരിനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്നത് അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമാണ്. പൗരത്വ സംരക്ഷണ സമരം മുസ്ലിംകള്‍ക്ക് വേണ്ടി മാത്രമല്ല. ഹിന്ദുത്വ ദേശീയത രാജ്യത്തെ മുഴുവന്‍ ജനങ്ങളേയും പൗരാണിക അന്ധകാരത്തിലേക്ക് കൊണ്ടു പോകും അതിനെ ചെറുത്തേ മതിയാകു. -അദ്ദേഹം പറഞ്ഞു.
സമസ്ത കോഴിക്കോട് ജില്ലാ കോ-ഓര്‍ഡിനേഷന്‍ സമിതി വടകരയില്‍ നടത്തിയ ‘ ബഹുസ്വരതയാണ് ഭാരതീയം ‘ എന്ന പ്രമേയത്തിലെ രാഷ്ട്ര രക്ഷാ കാംപയിന്റെ ഭാഗമായി ഒന്നാം പൗരത്വ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.കെ.എന്‍.കുറുപ്പ്. സ്വാഗതസംഘം ചെയര്‍മാന്‍ സി.എച്ച്.മഹ്മൂദ് സഅദി അധ്യക്ഷത വഹിച്ചു. എ.വി.അബ്ദുറഹിമാന്‍ മുസലിയാര്‍, ആര്‍.വി.കുട്ടി ഹസ്സന്‍ ദാരിമി, പി.കെ.ദിവാകരന്‍, ദിനേഷ് മണി തലക്കളത്തൂര്‍, എന്‍.അഹമ്മദ്, അഡ്വ: പി.ഗവാസ്, സലാം ഫൈസി മുക്കം എന്നിവര്‍ പ്രസംഗിച്ചു. നാസര്‍ ഫൈസി കൂടത്തായി പ്രമേയ പ്രഭാഷണം നടത്തി. കണ്‍വീനര്‍ ഇ.പി.എ.അസീസ് ദാരിമി സ്വാഗതവും ഫൈസല്‍ ഫൈസി കാളികാവ് നന്ദിയും പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!