NewsTrendingVatakara

ഡോ.എ. ശ്രീനിവാസ് റൂറല്‍ എസ്പിയായി ചുമതലയേറ്റു


വടകര: പുതിയ റൂറല്‍ എസ്പിയായി ഡോ.എ.ശ്രീനിവാസ് ചുമതലയേറ്റു. റൂറല്‍ എസ്പി കെ.ജി.സൈമണ്‍ പത്തനംതിട്ടയിലേക്കു പോകുന്നതിനു പിന്നാലെയാണ് ശ്രീനിവാസ് ഇന്ന് ഓഫീസിലെത്തി ചുമതലയേറ്റത്.
കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ മുഴുവന്‍ കുറ്റപത്രങ്ങളും കോടതിയില്‍ സമര്‍പിച്ചതോടെയാണ് കെ.ജി.സൈമണ്‍ സ്ഥാനമൊഴിഞ്ഞത്. പത്തനംതിട്ടയിലാണെങ്കിലും കേസിന്റെ തുടര്‍നടപടികളിലും സൈമണിന്റെ മേല്‍നോട്ടമുണ്ടാവും.
ചുമതലയേറ്റെടുത്ത ശ്രീനിവാസ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ആയിരുന്നു. നേരത്തെ കാസര്‍കോട് എസ്പി ആയിരുന്നിട്ടുണ്ട്. കര്‍ണാടകയിലെ ഷിമോഗ സ്വദേശിയാണ്.

Show More

Related Articles

Back to top button
error: Content is protected !!