NewsVatakara

വീട്ടുകാരെ വിറപ്പിച്ച മൂര്‍ഖന്‍ ഒടുവില്‍ പിടിയില്‍

വില്യാപ്പള്ളി: വീട്ടുകാരെ വിറപ്പിച്ച മൂര്‍ഖന്‍ ഒടുവില്‍ പാമ്പുപിടുത്തക്കാരന്റെ പിടിയിലായി. കൊറ്റിയാംവള്ളി നാരായണന്റെ വീട്ടില്‍ നിന്നാണ് മുര്‍ഖനെ പിടികൂടിയത്. രാത്രിയാണ് വീട്ടിനകത്ത് കയറി ഒളിച്ച പാമ്പ് വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.പാമ്പിനെ കണ്ടതോടെ വീട്ടുകാര്‍ ഭീതിയിലായി. കുറ്റ്യാടിയില്‍ നിന്നെത്തിയ പാമ്പ് പിടുത്തക്കാരന്‍ സുരേന്ദ്രന്‍ അനായാസേനെ മൂര്‍ഖനെ പിടികൂടിയതോടെയാണ് ആശ്വാസമായത്. ഒന്നര മീറ്ററോളം നീളമുള്ള പാമ്പിന് 13 വയസ് പ്രായമുണ്ടത്രെ. അന്തരീക്ഷത്തില്‍ ചൂട് കൂടിയതാണ് പാമ്പുകള്‍ ഇത്തരം കേന്ദ്രങ്ങളില്‍ എത്താന്‍ കാരണമെന്നും ആളുകള്‍ ശ്രദ്ധിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാമ്പിനെ പിന്നീട് ഫോറസ്റ്റ് വകുപ്പിനു കൈമാറി.

Show More

Related Articles

Back to top button
error: Content is protected !!