NadapuramNews

പ്രളയത്തില്‍ നിന്ന് രക്ഷ തേടി വീട് ഉയര്‍ത്താന്‍ അബ്ദുള്ളഹാജി


നാദാപുരം: കിടപ്പാടം സുരക്ഷിതമാക്കന്‍ അബ്ദുല്ല ഹാജി ശ്രമമാരംഭിച്ചപ്പോള്‍ അത് ജനങ്ങള്‍ക്ക് കൗതുകവും അത്ഭുതവുമായിരിക്കുകയാണ്. മഴ വെള്ളത്തിനു മുന്നില്‍ തോറ്റുകൊടുക്കാന്‍ അബ്ദുള്ളഹാജി തയാറല്ല.
കല്ലാച്ചി-കുമ്മങ്കോട് റോഡില്‍ ചെട്ട്യാട്ടില്‍ അബ്ദുല്ല ഹാജി വീട് പണിത് മുതല്‍ മഴക്കാലത്ത് ദുരിതം പേറുകയായിരുന്നു. ചെറിയ മഴയില്‍ പോലും ടൗണിലെ മലിന ജലം ഹാജിയുടെ വീട്ടനകത്താണെത്തുക. മഴ ശക്തി പ്രാപിക്കുന്നതോടെ അതൊരു കുത്തൊഴുക്കായി മാറും. ഇത് ഏറെ പ്രയാസം സൃഷ്ടിച്ചതോടെയാണ് ഇതില്‍ നിന്ന് രക്ഷ നേടാനുള്ള വഴി തേടിയത്. തുടര്‍ന്നാണ് വീട് ഉയര്‍ത്തി തറ ഉയര്‍ത്താമെന്ന അറിവ് ലഭിക്കുന്നത്.
ഇതിനായി ഹരിയാനയിലെ ഫറാക്പൂര്‍ സിസോഡിയാ ആന്റ് സണ്‍സ് എന്ന ഹൗസ് ലിഫ്റ്റിങ്ങ് കമ്പനിയെ ഏല്‍പ്പിക്കുകയായിരുന്നു. കമ്പനി തൊഴിലാളികളെത്തി പണി ആരംഭിച്ചിക്കുകയാണ്. ജാക്കികള്‍ ഉപയോഗിച്ച് വീട് ഉയര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. നിരവധി ജാക്കികള്‍ ഉപയോഗിച്ച് ഇതിനകം ഒന്നര അടിയോളം ഉയര്‍ത്താന്‍ കഴിഞ്ഞു. നാട്ടിന്‍ പുറത്ത് ആദ്യമായാാണ് ഇത്തരം പ്രവൃത്തി നടക്കുന്നത് എന്നതിനാല്‍ നിരവധി പേരാണ് കാണാന്‍ എത്തുന്നത്. പ്രവൃത്തികണ്ട് ഇവരൊക്കെ അത്ഭുതം കൂറുകയാണ്. ജാക്കികള്‍ സ്ഥാപിച്ച് അതിന് മുകളില്‍ റെയില്‍ സ്ഥാപിച്ചാണ് ജാക്കികള്‍ ഒരുമിച്ച് പ്രവര്‍ത്തിപ്പിച്ച് വീട് ഉയര്‍ത്തുന്നത്. വീടിന്റെ ഫ്രെയിമുകള്‍ക്ക് പോലും ഇതുവരെ ഒരു പോറലുമേറ്റിട്ടില്ല. ഒരടി കൂടി ഉയര്‍ത്തിയാല്‍ അടിത്തറ നിര്‍മിച്ച് ജാക്കികള്‍ ഒഴിവാക്കും.
ഇപ്പോള്‍ അബ്ദുല്ലഹാജിയും ഭാര്യ ജമീലയും വീട്ടില്‍ താമസിക്കുന്നില്ലെങ്കിലും ജോലിക്കാരായ ഇതര സംസ്ഥാന തൊഴിലാളികള്‍ ഈ വീട്ടിലാണ്
താമസം. പല സ്ഥലത്തും ഇതു പോലെ വീടുകള്‍ ഉയര്‍ത്തിയതായി കമ്പനി അധികൃതര്‍ പറയുന്നു.

Show More

Related Articles

Back to top button
error: Content is protected !!