Art&Literature

ഓസ്‌കാര്‍: കൊറിയന്‍ ചിത്രം പാരസൈറ്റിന് മൂന്നു പുരസ്‌കാരം

ലോസാഞ്ചലസ്: ഓസ്‌കറില്‍ ചരിത്രം കുറിച്ച് കൊറിയന്‍ സിനിമയായ പാരസൈറ്റ്. മികച്ച സംവിധായകന്‍, തിരക്കഥ, വിദേശ ഭാഷ ചിത്രം എന്നിങ്ങനെ മൂന്ന് പുരസ്‌കാരങ്ങള്‍ പാരസൈറ്റ് സ്വന്തമാക്കി. ജോക്കറിലെ അഭിനയത്തിന് ജോക്വിന്‍ ഫീനിക്‌സ് മികച്ച നടനുള്ള പുരസ്‌കാരം നേടി. ജൂഡിയിലെ അഭിനയിത്തിന് റെനേസ വൈഗര്‍ മികച്ച നടിയായി തിരഞ്ഞെടുത്തു. ബോന്‍ ജൂന്‍ ഹോ ആണ് പാരസൈറ്റ് സംവിധാനം ചെയ്തിരിക്കുന്നത്. ബോന്‍ ജൂന്‍ ഹോ, ഹാന്‍ ജിന്‍ വോന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. മികച്ച തിരക്കഥയ്ക്കുള്ള ഓസ്‌കര്‍ ലഭിക്കുന്ന ആദ്യ കൊറിയന്‍ ചിത്രം കൂടിയാണ് പാരസൈറ്റ്. മികച്ച വിദേശ ഭാഷ ചിത്രവും പാരസൈറ്റ് ആണ്.
വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുളള ഓസ്‌കര്‍ ബ്രാഡ് പിറ്റ് സ്വന്തമാക്കി.
പുരസ്‌കാര ജേതാക്കള്‍:

മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം – സൗത്ത് കൊറിയ, പാരസൈറ്റ്

മേക്കപ്പ്, ഹെയര്‍ സ്റ്റൈലിംഗ്- ബോംബ്‌ഷേല്‍

വിഷ്വല്‍ എഫക്ട്‌സ് – 1917

ചിത്രസംയോജനം- ഫോര്‍ഡ് വേഴ്‌സസ് ഫെരാരി

ഛായാഗ്രഹണം- റോജര്‍ ഡീകിന്‍സ് , 1917

മികച്ച സൗണ്ട് എഡിറ്റിംഗ്- ഫോര്‍ഡ് വേഴ്‌സസ് ഫെരാരി

മികച്ച സൗണ്ട് മിക്‌സിംഗ്- 1917

മികച്ച സഹനടി- ലോറ ഡേണ്‍, മാരേജ് സ്റ്റോറി

മികച്ച സഹനടന്‍- ബ്രാഡ് പിറ്റ്

ഡോക്യുമെന്ററി ഷോര്‍ട്ട് ഫീച്ചര്‍ – ലേണിംഗ് ടു സ്‌കേറ്റ്‌ബോര്‍ഡ് ഇന്‍ എ വാര്‍സോണ്‍

ഡോക്യുമെന്ററി ഫീച്ചര്‍ – അമേരിക്കന്‍ ഫാക്ടറി

വസ്ത്രാലങ്കാരം- ജാക്വലിന്‍ ഡുറാന്‍, ലിറ്റില്‍ വുമന്‍

ബെസ്റ്റ് പ്രൊഡക്ഷന്‍ ഡിസൈന്‍- വണ്‍സ് അപ്പോണ്‍ എ ടൈം…ഇന്‍ ഹോളിവുഡ്

ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം – ദി നെയ്‌ബേഴ്‌സ് വിന്‍ഡോ

ബെസ്റ്റ് അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ- ടൈക വൈറ്റിറ്റി, ജോജോ റാബിറ്റ്

ബെസ്റ്റ് ഒറിജിനല്‍ സ്‌ക്രീന്‍ പ്ലേ- ബോംഗ് ജൂ-ഹോ- പാരസൈറ്റ്

Show More

Related Articles

Back to top button
error: Content is protected !!