NewsVatakara

ശരീര ശുദ്ധിക്കു കളരിപ്പയറ്റ് ഉത്തമം: നാട്ടറിവ്-നാട്ടുവൈദ്യ സെമിനാര്‍

വടകര: കളരിപയറ്റ് പരിശീലനം ശരീരത്തെ ശുദ്ധീകരിക്കുന്നതിനും സ്വയം രക്ഷയ്ക്കുമുള്ള പാരമ്പര്യമുറയാണെന്നും അത് ഉള്‍ക്കൊള്ളാനും പരിശീലിക്കാനും പുതുതലമുറ സന്നദ്ധമാവണമെന്നും പരമ്പര്യ വൈദ്യ ഗുരുനാഥന്‍ കെ.ഗോപാലന്‍ വൈദ്യര്‍ പറഞ്ഞു. ഹരിതാമൃതം- 2020 മുന്നാം ദിവസം നടന്ന നാട്ടറിവ്-നാട്ടുവൈദ്യ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.വി.മുഹമ്മദ് ഗുരുക്കള്‍ അധ്യക്ഷനായി. ആര്‍.പ്രേംനാഥ് ഗുരുക്കള്‍ ‘കളരി ചികിത്സയും ഒറ്റമൂലിചികിത്സകളും ‘ എന്ന വിഷയം അവതരിപ്പിച്ചു. മടിക്കൈ കുമാരന്‍ വൈദ്യര്‍, അജിത്ത്കുമാര്‍ വൈദ്യര്‍, നെല്‍സണ്‍ പ്രകൃതി, ഷര്‍ളി ശുകന്‍, കെ. ഷനീഷ് വയനാട്, എം.എം. ഭാസകരന്‍ വൈദ്യര്‍ എന്നിവര്‍ സംസാരിച്ചു. മര്‍മ്മ ചികിത്സയിലൂടെ പ്രഥമ ശുശ്രൂഷ എന്ന വിഷയം ഡോ.ഡി.സുരേഷ് ഗുരുക്കള്‍ അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ഹരിതാമൃതം കടുംബ സംഗമം സി.കെ.നാണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി.ബാലന്‍ അധ്യക്ഷത വഹിച്ചു. പുറന്തോടത്ത് ഗംഗാധരന്‍, ടി. ശ്രീനിവാസന്‍, എന്‍.കെ.അജിത്ത് കുമാര്‍, വിനോദ് ചെറിയത്ത്, പി.പി.പ്രസീത് കുമാര്‍, വി.പി രമേശന്‍ എന്നിവര്‍ സംസാരിച്ചു. സമീകൃത ആഹാരത്തിന് ചീരകള്‍ എന്ന വിഷയം അവതരിപ്പിച്ചു പി.വി.സുനീഷ് നന്ദി പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!