News

വടകര-തൊട്ടില്‍പാലം റൂട്ടില്‍ രണ്ടാം ദിവസവും ബസ് പണിമുടക്ക്


വടകര: സമാന്തര സര്‍വീസിനെതിരെ പ്രതികരിച്ച കണ്ടക്ടറുടെ പേരില്‍ കേസെടുത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് വടകര-തൊട്ടില്‍പാലം റൂട്ടില്‍ ശനിയാഴ്ച ആരംഭിച്ച ബസ് പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു. ഇന്നും ഈ റൂട്ടില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.
നാട്ടുകാരെ വലച്ച ബസ് സമരം ഒത്തുതീര്‍പിലെത്തിക്കാന്‍ ഒരു ഇടപെടലും ഉണ്ടാവുന്നില്ല. ട്രേഡ് യൂനിയനുകളുടെ തീരുമാനമില്ലാതെയാണ് ബസ് ജീവനക്കാര്‍ പണിമുടക്കിയിരിക്കുന്നത്. ശനിയാഴ്ച തലശേരി റൂട്ടിലെ ബസുകള്‍ സര്‍വീസ് നടത്തിയിരുന്നെങ്കില്‍ രണ്ടാം ദിവസം ഇവയും ഓട്ടം നിര്‍ത്തി. ടാക്‌സി ജീപ്പുകളാണ് യാത്രക്ക് ആശ്രയം. ബസ് സമരം വന്നതോടെ ഈ റൂട്ടിലെ റോഡുകള്‍ ജീപ്പുകള്‍ കൈയടക്കിയിരിക്കുകയാണ്.

Show More

Related Articles

Back to top button
error: Content is protected !!