Perambra

മേപ്പയൂരില്‍ കീരിയുടെ പരാക്രമം; നിരവധി പേര്‍ക്കു കടിയേറ്റു


മേപ്പയൂര്‍: മേപ്പയൂര്‍ ടൗണില്‍ കീരിയുടെ പരാക്രമത്തില്‍ നിരവധി പേര്‍ക്ക് കടിയേറ്റു. ഹസ്സന്‍ കൊല്ലറോത്ത്, മിയ എടത്തില്‍, മിഹ എടത്തില്‍, ദിബീഷ് കിളിയന്നകണ്ടി, ഷൈജു കുറ്റിപ്പുറത്ത്മീത്തല്‍, രാജേന്ദ്രന്‍ കൊല്ലറങ്ങാട്ട്, ബബിനാസ് പടിക്കല്‍, ഇതര സംസ്ഥാന തൊഴിലാളി അഭിജിത് എന്നിവര്‍ക്കാണ് കടിയേറ്റത്.
ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. ടൗണില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തിയവര്‍ക്കാണ് കീരിയുടെ കടിയേറ്റത്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Show More

Related Articles

Back to top button
error: Content is protected !!