Business

വടകരയില്‍ തൊഴിലവസരവുമായി എഎം മോട്ടോഴ്‌സ്


വടകര : പ്രമുഖ മാരുതി ഡീലറായ എഎം മോട്ടോഴ്‌സില്‍ ഫീല്‍ഡ് സെയില്‍സില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍. ശമ്പളവും കമ്മീഷനുമടക്കം പ്രതിമാസം നല്ലൊരു തുക സമ്പാദിക്കാവുന്ന 18 ഓളം തൊഴില്‍ അവസരങ്ങളുണ്ട്.
ഒഴിവുകള്‍ : ഡെപ്യൂട്ടി ബ്രാഞ്ച് മാനേജര്‍, റിലേഷന്‍ഷിപ് മാനേജര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്.
വില്ലാപ്പള്ളി, മുയിപ്പോത്ത്, ആയഞ്ചേരി, തിരുവള്ളൂര്‍, മേപ്പയ്യൂര്‍, പയ്യോളി, ഓര്‍ക്കാട്ടേരി, മടപ്പള്ളി, വെള്ളികുളങ്ങര, മുക്കാളി, കുഞ്ഞിപ്പള്ളി, മാഹി, മേപ്പയില്‍, മണിയൂര്‍, കൈനാട്ടി, കോട്ടപ്പള്ളി, ചെരണ്ടത്തൂര്‍, ചെമ്മരത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിയമനം നല്‍കുന്നത്. ( 4 Wheeler ഡ്രൈവിംഗ് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം).
നാട്ടിലും വിദേശത്തുമായി സെയില്‍സില്‍ പ്രവൃത്തി പരിചയം ഉള്ള ആര്‍ക്കും അപേക്ഷിക്കാവുന്നതാണ്. പ്ലസ്ടു മുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ള പുരുഷന്മാര്‍ക്കാണ് അവസരം. താല്പര്യമുള്ളവര്‍ ഇന്റര്‍വ്യൂവിനായി ഫെബ്രുവരി 12 നു രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ ഉള്ള സമയം വടകര അടക്കാത്തെരു ബൈപ്പാസില്‍ എഎം മോട്ടോഴ്‌സിന്റെ ഓഫീസില്‍ നേരിട്ടെത്തുക.
കൂടുതല്‍ വിവരങ്ങള്‍ക്കായി 8589992346 / 9072571010 എന്നീ നമ്പറുകളില്‍ വിളിക്കുകയോ, careers@ammotors.in എന്ന മെയില്‍ ഐഡിയിലേക്ക് ബയോഡാറ്റ അയക്കുകയോ ചെയ്യുക.

Show More

Related Articles

Back to top button
error: Content is protected !!