NewsTrendingVatakara

ചെന്നൈ- മംഗളൂരു സൂപ്പര്‍ഫാസ്റ്റിലും മലബാര്‍ എക്‌സ്പ്രസിലും വന്‍ കവര്‍ച്ച


കോഴിക്കോട്: ചെന്നൈ-മംഗളൂരു സൂപ്പര്‍ഫാസ്റ്റിലും മലബാര്‍ എകസ്പ്രസിലും വന്‍ കവര്‍ച്ച. ചെന്നൈ-മംഗളൂരു സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ നിന്ന് ചെന്നൈ സ്വദേശിയുടെ 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് നഷ്ടമായത്. തിരുവനന്തപുരം-മംഗളൂരു മലബാര്‍ എകസ്പ്രസില്‍ നിന്ന് 15 പവനും കവര്‍ന്നു. തിരുപ്പൂരിനും കോഴിക്കോടിനും ഇടയിലും വടകര- മാഹി പരിസരത്തു വെച്ചുമാണ് കവര്‍ച്ചകള്‍ നടന്നത്.
മലബാര്‍ എകസ്പ്രസില്‍ നിന്ന് കാഞ്ഞങ്ങാട് സ്വദേശിയുടെ സ്വര്‍ണമാണ് മോഷ്ടിച്ചത്. ചെന്നൈ സ്വദേശി പൊന്നിമാരനില്‍ നിന്നു 25 ലക്ഷം രൂപയുടെ സ്വര്‍ണവും കാഞ്ഞങ്ങാട് സ്വദേശിയില്‍ നിന്നും 15 പവന്‍ സ്വര്‍ണവുമാണ് മോഷണം പോയത്. ഒരേ ദിശയില്‍ സഞ്ചരിക്കുന്ന രണ്ട് ട്രെയിനുകളിലെ കവര്‍ച്ചക്ക് പിന്നില്‍ ഒരേ സംഘമാണോയെന്നു പോലീസ് സംശയിക്കുന്നുണ്ട്.
പൊന്നിമാരന്‍ എ.സി കമ്പാര്‍ട്ട്മന്റെില്‍ സഞ്ചരിക്കുന്നതിനിടെയാണ് മോഷണത്തിനിരയായത്. ഇയാള്‍ കോഴിക്കോടെത്തി റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു.

Show More

Related Articles

Back to top button
error: Content is protected !!