Business

അലന്‍ സോളി എക്‌സ്‌ക്ലൂസീവ് ഷോറൂം തുറന്നു


വടകര: ലോകോത്തര ബ്രാന്റായ അലന്‍ സോളി വസ്ത്രങ്ങളുടെ എക്സ്‌ക്ലൂസീവ് ഷോറൂം വടകരയില്‍ തുറന്നു. ദേശീയപാതയില്‍ കൃഷ്ണകൃപ ഓഡിറ്റോറിയത്തിനു സമീപം അനുഗ്രഹ ആര്‍ക്കേഡില്‍ ഉത്തം അപ്പാരല്‍സ് ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിച്ചു. രാവിലെ നടന്ന ചടങ്ങില്‍ സി.കെ.നാണു എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. യുഎല്‍സിസി ചെയര്‍മാന്‍ രമേശന്‍ പാലേരി, പി.പി.രാജന്‍, ഗ്രിഫി രാജന്‍, ചന്ദ്രന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പുരുഷന്മാര്‍ക്കും ആണ്‍-പെണ്‍കുട്ടികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ട ആകര്‍ഷമായ വസ്ത്രങ്ങളുടെ വിപുലമായ ശേഖരവുമായാണ് ഉത്തം അപ്പാരല്‍സ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. അലന്‍സോളിയുടെ ഉല്‍പന്നങ്ങളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമാണ് ഈ ഷോറൂം. ഇതോടൊപ്പം വാന്‍ ഹ്യൂസന്‍ ഷോറൂമും തുറന്നിട്ടുണ്ട്.

Show More

Related Articles

Back to top button
error: Content is protected !!