KuttiadyNews

മന്തരത്തൂര്‍ അരീക്കല്‍ മുക്ക് റോഡ് കനാല്‍ പാലം പുതുക്കി പണിയുന്നു


മണിയൂര്‍: തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മന്തരത്തൂര്‍ പയന്‍ അരീക്കല്‍ മുക്ക് റോഡ് കനാല്‍ പാലം പുതുക്കി പണിയുന്നു. പയനുമ്മല്‍ നിന്നു കുറുന്തോടി, കീഴല്‍, ചെക്കോട്ടി ബസാര്‍ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡിലെ കനാല്‍ പാലം കാലപ്പഴക്കത്താല്‍ തകര്‍ന്ന നിലയാണ്. അടി ഭാഗം പൂര്‍ണമായും തകര്‍ന്ന് കമ്പികള്‍ പുറത്ത് കാണുന്ന അവസ്ഥയില്‍ ആയിരുന്നു. അപകട ഭീഷണിയായ സാഹചര്യത്തിലാണ് പാലം മാറ്റി സ്ഥാപിക്കുന്നത്.
ഇതിന്റെ പ്രവൃത്തി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തിരുവള്ളൂര്‍ മുരളി നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷഹബത്ത് ജൂന അധ്യക്ഷത വഹിച്ചു. സി.പി. കുഞ്ഞബ്ദുള്ള, കെ.കെ.യൂസുഫ്, കെ.നാരായണന്‍, സി.എം.സതീശന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Show More

Related Articles

Back to top button
error: Content is protected !!