Art&Literature

ചോറോട് മുച്ചിലോട്ടു കളിയാട്ടക്കാവില്‍ ഓലമെടയല്‍ തകൃതി


വടകര: ജില്ലയിലെ ഏക മുച്ചിലോട്ട് ഭഗവതി ക്ഷേത്രമായ ചോറോട് രാമത്ത് പുതിയകാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിനു് പന്തല്‍ ഒരുക്കുന്നതിനു വനിതാ സമിതി പ്രവര്‍ത്തകര്‍ കര്‍മനിരതര്‍. സമിതിയുടെ നേതൃത്വത്തില്‍ തകൃതിയായ ഓലമെടയല്‍ പുരോഗമിക്കുകയാണ്. മാര്‍ച്ച് നാലു മുതല്‍ ഏഴുവരെയാണ് കളിയാട്ടം.
ക്ഷേത്ര മുറ്റത്തു തണല്‍ ഒരുക്കുന്നതിനൊപ്പം 500 പേര്‍ക്കിരിക്കാവുന്ന ഭക്ഷണ പന്തലും തെയ്യകോലങ്ങള്‍ക്ക് വേണ്ട അണിയറകളും ഓല കെട്ടിയാണ് നിര്‍മിക്കുക. ഏകദേശം രണ്ടായിരം മടല്‍ ഓല വേണ്ടി വരും. ഇതിനായി വെട്ടോല ഭക്തര്‍ വീടുകളില്‍ നിന്നു വഴിപാടായി നല്‍കുന്നതാണ്. ഇവ ശേഖരിച്ച് ക്ഷേത്രത്തിലെത്തിച്ച് കീറി വെള്ളത്തില്‍ പൊതിര്‍ത്ത് ദിവസം കഴിഞ്ഞാണ് മെടയുക.
മുമ്പ് ഓല മേല്‍ക്കൂരയായതു കാരണം എല്ലാവര്‍ക്കും ഓലമെടയുന്ന ശീലമുണ്ടായിരുന്നു. ഓടും കോണ്‍ക്രീറ്റ് വന്നതോടെ ഓലപ്പുരകളും ഓലമെടയലും അപ്രത്യക്ഷമായി. പുതുതലമുറയിലുള്ളവര്‍ക്ക് ഓലമെടയല്‍ അറിയാത്തത് കാരണം എത്ര കാലം ഇവ തുടരാന്‍ കഴിയുമെന്നതില്‍ ആശങ്കയുമുണ്ട്.
മാതു എന്‍.കെ, സരള കെ.കെ, ശാന്ത അശ്വതി, മാണി പി.കെ, ദേവി ചാത്തോത്ത്, പ്രഭ മലയില്‍, ജാനകി, ചന്ദ്രിക ആര്‍.കെ, ശ്യാമള പി.കെ, നിര്‍മ്മല പി, ഉഷ കെ, പ്രഭാവതി, ശ്രീജ വി.ടി.കെ, കൗസു, നളിനി കെ.എം, പുഷ്പ സി.സി, ശ്രീജ മനോജ്, കമല മലോല്‍, ദേവി മലോല്‍, എന്നിവരുടെ നേതൃത്വത്തില്‍ നാല്‍പതോളം സത്രീകളാണ് വനിതാ സമിതിയുടെ ഭാഗമായി ഒലമെടയലില്‍ മുഴുകിയിരിക്കുന്നത്.

Show More

Related Articles

Back to top button
error: Content is protected !!