KoyilandyNews

അറുവയില്‍ കുട്ടിച്ചാത്തന്‍ ക്ഷേത്ര തിറ മഹോത്സവം ഒമ്പതിനു കൊടിയേറും

പയ്യോളി: ഇരിങ്ങല്‍ അറുവയില്‍ കുട്ടിച്ചാത്തന്‍ ക്ഷേത്ര തിറ മഹോല്‍സവം ഫെബ്രുവരി 9, 10, 11 തിയ്യതികളില്‍ നടക്കുമെന്നു ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉത്സവത്തിനു മുന്നോടിയായി ഏഴാം തിയതി കാലത്ത് എട്ടു മുതല്‍ കലവറനിറക്കല്‍ ചടങ്ങ് നടക്കും. ഒമ്പതിനു രാവിലെയാണ് കൊടിയേറ്റം. ഉച്ചക്ക് 12 മുതല്‍ സമൂഹസദ്യ, വൈകീട്ട് -ക്ഷേത്ര വനിതാ സമിതിയുടെ ഭജന, ആറു മണിക്ക് കുട്ടിച്ചാത്തന്‍വെള്ളാട്ടം. ഫിബ്രവരി 10ന് രാവിലെ മുതല്‍ വിവിധ വരവുകള്‍, ഉച്ചക്കലശം, വാളെഴുന്നള്ളത്ത്, മഞ്ഞപ്പൊടിവരവുകള്‍, പൂക്കുന്തംവരവുകള്‍, പാലെഴുന്നള്ളത്തം വരവ്, 6.30 ന് കുട്ടിച്ചാത്തന്‍ വെള്ളാട്ടം, തുടര്‍ന്ന് ഗുളികന്‍ വെള്ളാട്ടം, പൂക്കലശം വരവുകള്‍, രാത്രി 11 മണിക്കു തണ്ടാന്‍ വരവ്, 11.25 ന് അച്ഛന്‍ ദൈവം വെള്ളാട്ടം, ഫിബ്രവരി 11ന് 12.30ന് വസൂരിമാല ഭഗവതിവെള്ളാട്ടം, ഭഗവതിവെള്ളാട്ടം, കുട്ടിച്ചാത്തന്‍ ഇളങ്കോലം, തുടര്‍ന്ന് തിറകള്‍ എന്നിവ നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രസമിതി പ്രസിഡണ്ട് സുനില്‍ ചാത്തോത്ത്, സെക്രട്ടറി പടന്നയില്‍ രത്‌നാകരന്‍, ജോ: സെക്രട്ടറി സബീഷ് കുന്നങ്ങോത്ത്, ഓഡിറ്റര്‍ ടി. സുമോദ് എന്നിവര്‍ പങ്കെടുത്തു

Show More

Related Articles

Back to top button
error: Content is protected !!