NewsVatakara

ഷാഹിന്‍ബാഗ് സമര ഐക്യദാര്‍ഢ്യത്തിന് വടകരയില്‍ പിന്തുണയേറുന്നു


വടകര: വടകരയിലെ ഷാഹിന്‍ ബാഗ് സമര ഐക്യദാര്‍ഢ്യത്തിനു വന്‍ ജനപിന്തുണ. നാലു ദിവസം പിന്നിട്ടപ്പോഴേക്കും ജനശ്രദ്ധ നേടി രാപ്പകല്‍ സമരം മുന്നേറുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷാഹിന്‍ബാഗിലേതു പോലെ വടകരയിലും സ്ത്രീകളുടെയും കുട്ടികളുടെയും നല്ല പങ്കാളിത്തമാണ് അനുഭവപ്പെടുന്നത്.
ഇന്നലെ ലിനീഷ് മണിയൂര്‍, അനുപ് അനന്തന്‍, മറിയം പേരാമ്പ്ര, റുഖിയ്യ കോട്ടപ്പള്ളി, അഷ്‌റഫ് ആന്റിക്, എം.ഫൈസല്‍ എന്നിവര്‍
പ്രസംഗിച്ചു. ഹംസ പയ്യോളിയുടെ മാജിക് ഷോയും ഹനീഫ വെള്ളികുളങ്ങര, സമദ് ആയഞ്ചേരി, അന്‍വര്‍ മൊയ്തു എന്നിവരുടെ ഗാനാലാപനവുമുണ്ടായി.
സമരപന്തലിലെ ജനങ്ങളുടെ പങ്കാളിത്തം സംഘാടകര്‍ പ്രതീക്ഷിച്ചതിലുമപ്പുറമാവുകയാണ്. സമരത്തിന്റെ ഗൗരവം മനസിലാക്കി ഒട്ടേറെ പേരാണ് ഇവിടെ എത്തുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും സമരം കൂടുതല്‍ കരുത്തോടെ മുന്നേറും.

Show More

Related Articles

Back to top button
error: Content is protected !!