Gulf News

സൗദിയില്‍ വാഹനാപകടം; കുട്ടിയടക്കം രണ്ട് മാഹി സ്വദേശികള്‍ മരിച്ചു


മക്ക: ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ കാറപകടത്തില്‍ നാലു വയസുകാരനടക്കം രണ്ടു മലയാളികള്‍ മരിച്ചു. മാഹി സ്വദേശി ഷമീം മുസ്തഫ (40), ഷമീമിന്റെ സുഹൃത്ത് അമീനിന്റെ മകന്‍ അര്‍ഹാം (4) എന്നിവരാണ് മരിച്ചത്. ഷമീമിന്റെ ഭാര്യ അഷ്മില, അമീനിന്റെ ഭാര്യ ഷാനിബ എന്നിവര്‍ക്ക് പരിക്കേറ്റു. ഷമീമിന്റെ മക്കളായ അയാന്‍, സാറ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. പരിക്കേറ്റവരെ അല്‍ഖുവയ്യ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റിയാദ്-ജിദ്ദ ഹൈവേയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം. റിയാദില്‍ ജോലി ചെയ്യുന്ന ഷമീം മുസ്തഫയും അമീനും കുടുംബങ്ങളും ഉംറയ്ക്ക് പോയ ശേഷം മടങ്ങുകയായിരുന്നു. കാര്‍ മറിഞ്ഞാണ് അപകടമുണ്ടായത്. ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് കരുതുന്നത്.
മൃതദേഹങ്ങള്‍ ഹുമയാത്തിന് സമീപം അല്‍ഖസ്റ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Show More

Related Articles

Back to top button
error: Content is protected !!