Business

സാമ്പത്തിക സര്‍വേയുമായി അധികൃതര്‍


വടകര: കേന്ദ്ര സ്ഥിതി വിവര കണക്ക് പദ്ധതി മന്ത്രാലയം രാജ്യത്ത് നടപ്പാക്കുന്ന ഏഴാമത് സാമ്പത്തിക സര്‍വേയുടെ ഭാഗമായ വിവരശേഖരണം തുടങ്ങി. പരിശീലനം ലഭിച്ച എന്യൂമറേറ്റര്‍മാര്‍ ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍ ഉള്ള മൊബൈല്‍ ഫോണുകള്‍ വഴി ജിപിആര്‍എസിന്റെ സഹായത്തോടെയാണ് വിവരങ്ങള്‍് ശേഖരിക്കുന്നത്. എല്ലാവിധ ചരക്ക് സേവന ഉല്‍പാദന സംരംഭങ്ങളെയും കണക്കില്‍ ഉള്‍പ്പെടുത്തും.
കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയത്തിനു കീഴിലെ ഡിജിറ്റല്‍ സേവാ കോമണ്‍ സര്‍വീസ് സെന്ററുകള്‍ക്കാണ് സെന്‍സസ് ചുമതല. രാജ്യത്തെ വ്യവസായ വളര്‍ച്ചയെക്കുറിച്ച് പഠനം നടത്താനും വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്‍ രൂപീകരിക്കുന്നതിനും നാഷണല്‍ ബിസിനസ് രജിസ്ട്രി തയ്യാറാക്കുന്നതിനും വേണ്ടിയാണ് സാമ്പത്തിക സെന്‍സസ് നടത്തുന്നത്.
സെന്‍സസിന്റെ ഭാഗമായി തൊപ്പിയും ബാഡ്ജും അണിഞ്ഞ പ്രവര്‍ത്തകര്‍ വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ ശേഖരിക്കും. സര്‍വ്വേയുമായി ബന്ധപ്പെട്ട വ്യക്തിഗത വിശദാംശങ്ങള്‍ പുറത്തുവിടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന് ആദായനികുതിയുമായോ പൗരത്വബില്ലുമായോ ബന്ധമില്ല.
രാജ്യത്തിന്റെ വികസനോത്മുഖ ആസൂത്രണ നയ രൂപീകരണത്തിനും നാടിന്റെ പുരോഗതിക്കുമായി നടക്കുന്ന സര്‍വേയില്‍ ശരിയായ വിവരങ്ങള്‍ നല്‍കി ജനങ്ങള്‍ പങ്കാളികളാകണം എന്നും പൗരത്വ രജിസ്റ്ററുമായി ഇതിനു ബന്ധമില്ലെന്നും സ്റ്റാറ്റിസ്റ്റിക്കല്‍ ഡയരക്ടര്‍ വ്യക്തമാക്കി

Show More

Related Articles

Back to top button
error: Content is protected !!